29 July Thursday

ജില്ലാ ആശുപത്രിയിലെ 
ഓക്‌സിജൻ 
പ്ലാന്റിൽ ചോർച്ച

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

ജില്ലാ ആശുപത്രി ഓക്സിജൻ പ്ലാന്റിലെ ചോർച്ച തടയുന്ന 
ഫയർഫോഴ്സ് ജീവനക്കാർ

കണ്ണൂർ 

ജില്ലാ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റിലെ സംഭരണിയിൽ ചോർച്ച. അഗ്നിരക്ഷാ സേനയെത്തി ചോർച്ച അടച്ചു. ഞായറാഴ്‌ച രാവിലെ 8.20നാണ്‌ സംഭരണിയുടെ എക്‌സോസ്‌റ്റ്‌ വാൾവിൽ ചോർച്ചയുണ്ടായത്‌. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന്‌ അസി. സ്‌റ്റേഷൻ ഓഫീസർ എം വേണു, സീനിയർ ഫയർ ആൻഡ്‌ റസ്‌ക്യു ഓഫീസർ എ കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ്‌ നിയയന്ത്രണവിധേയമാക്കിയത്‌. സംഭരണിയുടെ രണ്ട്‌ എക്‌സോസ്‌റ്റ്‌ വാൾവുകളിലും വെള്ളം ഒഴിച്ച്‌ തണുപ്പിച്ചാണ്‌ ചോർച്ച അഞ്ചു മിനിറ്റിനകം പരിഹരിച്ചത്‌. ചോർച്ച വലിയ അപകടമുണ്ടാക്കില്ലെങ്കിലും  തുടർന്നാൽ തീപിടിത്തത്തിന്‌ സാധ്യതയുണ്ട്‌. ചോർച്ചയിലൂടെ പുറത്തുവരുന്ന ഓക്‌സിജൻ കൂടുതൽ ശ്വസിച്ചാൽ അസ്വസ്ഥതയുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top