05 August Thursday

മനോരമയും സുധാകരനും ആടിയ അസംബന്ധ നാടകം

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

കണ്ണൂർ

ബ്രണ്ണൻ കോളേജിൽ പിണറായി വിജയനെ താൻ ചവിട്ടിവീഴ്‌ത്തിയെന്നത്‌  പ്രചാരണത്തിനായി ‘മനോരമ’ കാട്ടിയ സെൻസേഷണലിസം മാത്രമാണെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌  കെ സുധാകരൻ ആവർത്തിക്കുന്നത്‌. മനോരമ ഇക്കാര്യത്തിൽ  പ്രതികരിച്ചില്ലെന്നുമാത്രമല്ല, ഞായറാഴ്‌ചത്തെ പത്രത്തിലും സുധാകരവാഴ്‌ത്തുകൾ തുടർന്നു. താൻ സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ അനുവാദമില്ലാതെ മനോരമ ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവെന്ന ആക്ഷേപം ഞായറാഴ്‌ച വീണ്ടും ഫെയ്‌സ്‌ ബുക്കിലൂടെയാണ്‌ സുധാകരൻ ആവർത്തിച്ചത്‌. 
   ഈ അസംബന്ധം രാഷ്‌ട്രീയ ശ്രദ്ധകിട്ടാൻ മനോരമയും സുധാകരനും ചേർന്നുനടത്തിയ ഒത്തുകളിയായേ കാണാനാകൂ. 2021  ഫെബ്രുവരി 27-ന്‌ പുറത്തിറങ്ങിയ മനോരമ ആഴ്‌ചപ്പതിപ്പിൽ  സുധകാരവാഴ്‌ത്തായി ഐറ്റം  പ്രസിദ്ധീകരിച്ചിരുന്നു. പിണറായി വേഴ്സസ് കെ സുധാകരൻ എന്ന കുറിപ്പിൽ ഇങ്ങനെ പറയുന്നു–-“പിണറായി വിജയനും അദ്ദേഹത്തിന്റെ വിദ്യാർഥിസംഘടനയിൽപ്പെട്ടവരും ഒരു ഭാഗത്തും കെഎസ്‌യുക്കാർ മറുഭാഗത്തുമായിട്ടായിരുന്നു അടിയെങ്കിലും പിണറായിയും താനും പരസ്പരം തല്ലിയിട്ടില്ലെന്ന് കെ സുധാകരൻ ഓർക്കുന്നു”. നാലു മാസത്തിനുശേഷം ജൂൺ 26 തിയതിവച്ച്‌ പുറത്തിറങ്ങിയ ആഴ്‌ചപ്പതിപ്പിൽ സുധാകരന്റെ പ്രതികരണം കൊടുത്തത്‌ ഇതിന്‌ വിപരീതമാണ്‌–- “പിന്നൊന്നും ആലോചിച്ചില്ല. പിണറായിയെ ഒറ്റച്ചവിട്ട്. വീണുപോയ പിണറായിയെ എന്റെ പിള്ളേർ വളഞ്ഞിട്ടുതല്ലി’’. 
   താൻ പറഞ്ഞതല്ല പ്രസിദ്ധീകരിച്ചതെങ്കിൽ, ആഴ്‌ചപ്പതിപ്പ്‌ പുറത്തിറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിട്ടും എന്തുകൊണ്ടാണ്‌ നിഷേധപ്രസ്‌താവന നടത്താതിരുന്നത്‌. പിണറായിയുടെ മറുപടിയിൽ സമനില തെറ്റിയത്‌ സുധാകരനും മനോരമയ്‌ക്കുമാണ്‌. നാണക്കേടിൽനിന്ന്‌ തടിയൂരാനുള്ള അടവാണ്‌  ഇരുകൂട്ടരും ആലോചിച്ചുളള ‘ഓഫ് ദി റെക്കോഡ്’ വാദം. ജൂൺ ഒമ്പതിന്‌ പാർടി പത്രമായ ‘വീക്ഷണ’ത്തിൽ ഇതേ കാര്യം വന്നതിനെ സുധാകരൻ തിരുത്തിയിട്ടുമില്ല.  
മനോരമയോടുമാത്രമല്ല, മറ്റ്‌ മാധ്യമങ്ങളോടും സുധാകരൻ വീരസ്യം പറഞ്ഞിട്ടുണ്ടെന്ന്‌ ചുരുക്കം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top