18 October Friday

പച്ചക്കറി വികസന പദ്ധതി: മികവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019
കണ്ണൂർ
പച്ചക്കറി കൃഷി മേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് കൃഷിവകുപ്പ് മുഖേന നൽകുന്ന കർഷക അവാർഡുകൾക്ക് കൃഷി ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. ജില്ലാ തലത്തിൽ മികച്ച വിദ്യാർഥി, വിദ്യാഭ്യാസ സ്ഥാപനം, അധ്യാപകൻ, സ്ഥാപന മേധാവി, റസിഡൻസ് അസോസിയേഷൻ, ക്ലസ്റ്റർ, കർഷകൻ, പൊതുമേഖല സ്ഥാപനം, സ്വകാര്യമേഖല സ്ഥാപനം, ഓണത്തിനു ഒരുമുറം പച്ചക്കറി പദ്ധതി  എന്നീ ഇനങ്ങളിലാണ് അവാർഡ്. മികച്ച വിദ്യാർഥിക്കുള്ള അവാർഡിന് ഒരു സെന്റോ അതിൽ കൂടുതലോ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തിരിക്കണം, മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനും മികച്ച അധ്യാപക അവാർഡിനും കുറഞ്ഞത് 10 സെന്റ്, ക്ലസ്റ്ററുകൾ കുറഞ്ഞത് അഞ്ച് ഹെക്ടർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ 50 സെന്റ്, മികച്ച കർഷകൻ  25 സെന്റ്, ഒരു സെന്റോ അധിലധികമോ സ്ഥലത്ത് കൃഷി ചെയ്യുന്ന വീട്ടമ്മമാർക്ക് ഓണത്തിനു ഒരുമുറം പച്ചക്കറി വിഭാഗത്തിൽ അവാർഡിനായി അപേക്ഷിക്കാം.  അപേക്ഷ  25 വരെ അതത് കൃഷിഭവനിൽ സ്വീകരിക്കും.  അപേക്ഷയിൽ അപേക്ഷകന്റെ  പേര്, മേൽവിലാസം, ഫോൺ നമ്പർ, അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന്റെ പേര് എന്നിവ രേഖപ്പെടുത്തണം. 2018-–-19 വർഷത്തെ ഈ മേഖലയിലെ വ്യക്തികളുടേയും സമിതികളുടേയും കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top