27 May Monday

ആവേശം നിറച്ച‌് ജനനായകർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
കണ്ണൂർ
നാടും നഗരവും ആവേശത്തിലേറ്റി ജനനായകരുടെ പര്യടനം. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ ‌തുടങ്ങിയവരാണ‌് എൽഡിഎഫ‌് പ്രവർത്തകരിൽ ആവേശം നിറച്ചത‌്. തെരഞ്ഞെടുപ്പ‌് പ്രചാരണ കൊട്ടിക്കലാശത്തിന‌് ഒരു ദിവസം ശേഷിക്കേ പ്രവർത്തകരിൽ ആവേശവും പ്രതീക്ഷയും നിറച്ചാണ‌് നേതാക്കളെത്തിയത‌്. മട്ടന്നൂരിലും കണ്ണൂരിലും നടന്ന പൊതുയോഗങ്ങളിലാണ‌് യെച്ചൂരി പങ്കെടുത്തത‌്. കേളകത്തും തളിപ്പറമ്പിലും വളപട്ടണത്തും ചേർന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. 
പൊതുയോഗങ്ങളിൽ ആയിരങ്ങളാണ‌് ഒഴുകിയെത്തിയത‌്. മട്ടന്നൂരിലും കണ്ണൂരിലും ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനത്തിന്റെ അമരക്കാരനെത്തുമ്പോൾ ആവേശം അലതല്ലി. മട്ടന്നൂരിൽ രാവിലെയായിട്ടുപോലും സ‌്ത്രീകളും യുവാക്കളുമടക്കം വൻജനാവലിയാണെത്തിയത‌്. തുറന്ന വാഹനത്തിലാണ‌് യെച്ചൂരിയെ പൊതുയോഗസ്ഥലത്തേക്ക‌് ആനയിച്ചത‌്. മട്ടന്നൂരിൽ സ്ഥാനാർഥി പി കെ  ശ്രീമതി ടീച്ചറുമെത്തി. കേളകത്ത‌് സമാനതകളില്ലാത്ത ആൾക്കൂട്ടമാണ‌് മുഖ്യമന്ത്രിയെ വരവേൽക്കാനെത്തിയത‌്. വൈകിട്ട‌് നാലിന‌് നിശ‌്ചയിച്ച പൊതുയോഗത്തിന‌് കൃത്യസമയത്തുതന്നെ മുഖ്യമന്ത്രി വന്നിറങ്ങിയതോടെ ആവേശം വാനോളമുയർന്നു. കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി ആനയിച്ച‌് വേദിയിലേക്ക‌്. രാജ്യത്തിന്റെ സ്ഥിതിയും സംഘപരിവാർ ഭീഷണികളും മോഡിയുടെ കാപട്യവും തുറന്നുകാട്ടി പ്രസംഗം. യുഡിഎഫിന്റെ അവസ്ഥയും വോട്ടുകച്ചവടവും വിശദീകരിക്കുമ്പോൾ ജനങ്ങളുടെ കൈയടി. വർഗീയശക്തികളുടെയും വലതുപക്ഷശക്തികളുടെയും വെല്ലുവിളികൾ നേരിടാൻ നാടിന്റെ നായകർക്കൊപ്പം  ഞങ്ങളുമുണ്ടെന്ന പ്രഖ്യാപനവുമായാണ‌് പൊതുയോഗങ്ങളിൽനിന്നുമുള്ള ജനങ്ങളുടെ പിരിഞ്ഞുപോക്ക‌്.
 
വളപട്ടണത്ത്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ റാലി ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക്‌
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top