21 August Wednesday

തകർക്കാൻ കഴിയില്ല

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019
പേരാമ്പ്ര
ദേശീയരാഷ്ട്രീയമോ, വികസനമോ പരാമർശിക്കാതെ അക്രമ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതണമെന്നാണല്ലോ യുഡിഎഫും ബിജെപിയും ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ അക്രമരാഷ്ട്രീയത്തിനിരയായ എനിക്കല്ലെ ഇവർ വോട്ടു
ചെയ്യേണ്ടത്.
കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കം കുറിച്ചത് കോൺഗ്രസ്സാണ്. സ്വാതന്ത്ര്യ സമര സേനാനി മൊയ്യാരത്ത് ശങ്കരനെ  കമ്യൂണിസ്റ്റുകാരനെന്നാരോപിച്ചാണ് കോൺഗ്രസ്സുകാരുടെ കുറുവടി സേന അടിച്ചുകൊന്നത്. വടകര ലോക‌്സഭാ മണ്ഡലം പരിധിയിൽ മാത്രം 93 ഇടതുപക്ഷ പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. ഇതിൽ 50 പേരെയും കൊലപ്പെടുത്തിയത് ആർഎസ്എസാണ്. ഇപ്പോൾ അക്രമ രാഷ്ട്രീയത്തിനെതിരെ ചാരിത്രപ്രസംഗം നടത്തുന്ന മുസ്ലിംലീഗുകാരാണ് 19കാരനായ സി കെ ഷിബിൻ ഉൾപ്പെടെ 13 പ്രവർത്തകരെ കശാപ്പുചെയ്തത്. നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച് വോട്ട് നേടാനാകുമോയെന്നാണ് യുഡിഎഫും ബിജെപിയും ഇപ്പോൾ നോക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെ പെരുംനുണ പ്രചരിപ്പിക്കുകയാണ്. വ്യക്തിഹത്യ നടത്തുന്നത് നമ്മുടെ രീതിയല്ല. മതേതരത്വവും വികസനവും സമാധാനവും ആഗ്രഹിക്കുന്ന മുഴുവനാളുകളും ചുറ്റിക അരിവാൾ നക്ഷത്രത്തിൽ വോട്ട് ചെയ്ത് എന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം. ഹ്രസ്വമെങ്കിലും യുഡിഎഫിന്റെ ദുഷ‌്പ്ര ചാരണങ്ങളെ തുറന്നുകാട്ടി ജനമനസ്സുകളിൽ ആഴ്ന്നിറങ്ങുകയാണ് പി ജയരാജന്റെ വാക്കുകൾ. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന‌് ഒരു നാൾ ശേഷിക്കെ ശനിയാഴ്ച പേരാമ്പ്ര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേർന്ന വിപുലമായ കുടുംബ സദസ്സുകളിൽ സംസാരിക്കുകയായിരുന്നു പി ജയരാജൻ. 
ആബാലവൃദ്ധം ജനങ്ങളാണ് സ്ഥാനാർഥിയെ കാണാനും കേൾക്കാനുമായി ഓരോ കേന്ദ്രത്തിലും തടിച്ചുകൂടിയത്. ആർഎസ്എസുകാർ വെട്ടിയരിഞ്ഞ ജയരാജന്റെ കരം ഗ്രഹിക്കാനും ഹാരമണിയിക്കാനും കൂടെനിന്ന് സെൽഫിയെടുക്കാനുമുള്ള യുവജനങ്ങളുടെ ആവേശം പുതിയ മാറ്റത്തിന്റെ നാന്ദിയാണ്. വടകര ഇത്തവണ ഇടതുപക്ഷം തിരിച്ചുപിടിക്കുമെന്ന ദൃഢപ്രതിജ്ഞയാണ് മണ്ഡലമാകെ മുഴങ്ങുന്നത്. രാവിലെ ഒമ്പതോടെ തുറയൂർ പഞ്ചായത്തിലെ ചൂരക്കാട് വയൽ എത്തിയ ജയരാജനെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി മുദ്രാവാക്യം വിളികളോടെ വരവേറ്റു. യോഗവേദിക്കടുത്ത് പ്രായാധിക്യംമൂലം അവശനായി കഴിയുന്ന നിടുങ്കുനി വയലിൽ എലങ്കറെ വീട്ടിലെത്തി സന്ദർശിച്ചു. 
ആർഎസ്എസ‌് വിട്ട കൊട്ടോടി ശിവൻ ജയരാജനെ ഹാരമണിയിച്ചത് പ്രവർത്തകർക്ക് ആവേശമായി. തുടർന്ന‌് മേപ്പയൂരിലെ മരുതേരിപറമ്പ്, ജനകീയ മുക്ക്, എടവനത്താഴ, കാരയിൽ, രാമല്ലൂർ, പുതുക്കുളങ്ങരതാഴ യോഗങ്ങൾക്ക് ശേഷം സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ചാവട്ടെ വടക്കയിൽ മോഹനന്റെയും സുനിലിന്റെയും വീട്ടിൽ ഉച്ചഭക്ഷണം. തുടർന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ദൃശ്യമാധ്യമങ്ങളുമായി അഭിമുഖം. പകൽ മൂന്നോടെ നിടുമ്പൊയിൽ, മാവട്ട്, ഏക്കാട്ടൂർ, വെള്ളറം കോട്ട്താഴ, കൂത്താളി തെരു, കണ്ണിപ്പൊയിൽ, പുളിയോട്ട് മുക്ക് യോഗങ്ങൾക്ക് ശേഷം വെള്ളിയൂരിലെത്തി മന്ത്രി ടി പി രാമകൃഷ‌്ണനോടൊപ്പം മണ്ഡലാതിർത്തിയായ ചെറിയ കുമ്പളം വരെ ആകർഷകമായ റോഡ് ഷോ. പിന്നീട് ചെറിയ കുമ്പളം, കുട്ടോത്ത് എന്നിവിടങ്ങളിൽ ചേർന്ന കുടുംബ സദസ്സുകളിലും 
പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top