18 August Sunday

കരുത്തായി ,- വിജയഗാഥ ,- എൽഡിഎഫ‌്

പ്രത്യേക ലേഖകൻUpdated: Sunday Apr 21, 2019
കാസർകോട്
കാസർകോട‌് പാർലമെന്റ‌് മണ്ഡലത്തിൽ എൽഡിഎഫിന‌് രണ്ട‌്  സർവേകൾ പരാജയവും ഒന്നിൽ കഷ്ടിച്ച‌് വിജയവുമാണ‌് പ്രവചിച്ചത‌്. മണ്ഡലത്തിന്റെ ചരിത്രം പരിശോധിക്കുന്നവർ ഒരിക്കലും ഈ മൂന്ന‌് സർവേകളും മുഖവിലക്കെടുക്കില്ല. വോട്ടർമാരെ അത്രമാത്രം പരിഹസിക്കുന്നതായിരുന്നു സർവേകൾ. ഇതിനപ്പുറമാണ‌് മണ്ഡലത്തിന്റെ ചരിത്രവും പാരമ്പര്യവും. 1989 മുതൽ തുടർച്ചയായി ഇവിടെ എൽഡിഎഫ‌ിനാണ‌് ജയം.
1957 ലാണ‌് കാസർകോട‌് മണ്ഡലം നിലവിൽ വന്നത‌്. 1957,- 1962,- 1967 വർ-ഷ-ങ്ങ-ളി-ൽ എ കെ ജിയാണ‌്  ഇവിടെ നിന്ന‌് തെരഞ്ഞെടുക്കപ്പെട്ടത‌്. 71 ൽ- കടന്നപ്പള്ളി രാമചന്ദ്രനിലൂടെ  കോ-ൺ-ഗ്ര-സ്-- ജയിച്ച- മ-ണ്ഡ-ലം- 77ലും- അ-ദ്ദേ-ഹം- നി-ല-നിർ-ത്തി.- 80 ൽ- സി-പി-ഐ- എ-മ്മി-ലെ- എം- രാ-മ-ണ്ണ-റൈ-യി-ലൂ-ടെ- എൽ-ഡി-എ-ഫ്--  മണ്ഡലം തി-രി-ച്ചു-പി-ടി-ച്ചു.- 84ൽ- ഇ-ന്ദി-രാ-ഗാ-ന്ധി- വ-ധ-ത്തി-ലെ- സ-ഹ-താ-പ- ത-രം-ഗ-ത്തിൽ- കോ-ൺ-ഗ്ര-സി-ലെ- ഐ- രാ-മ-റൈ- വി-ജ-യി-ച്ചെ-ങ്കി-ലും- പി-ന്നീ-ട്-- ന-ട-ന്ന- തെ-ര-ഞ്ഞെ-ടു-പ്പു-ക-ളി-ലൊ-ന്നും- എൽ-ഡി-എ-ഫി-ന്റെ- ആ-ധി-പ-ത്യ-ത്തെ- ചോ-ദ്യം- ചെ-യ്യാ-ൻ യു-ഡി-എ-ഫി-നാ-യി-ല്ല.- 89,- 91 തെ-ര-ഞ്ഞെ-ടു-പ്പു-ക-ളിൽ- എം- രാ-മ-ണ്ണ-റൈ-യെ- ലോക‌്സഭയിലേക്ക‌് അയച്ച മ-ണ്ഡ-ലം- 96,- 98,- 99 തെ-ര-ഞ്ഞെ-ടു-പ്പു-ക-ളിൽ- സി-പി-ഐ- എ-മ്മി-ലെ- ടി- ഗോ-വി-ന്ദ-നെ- വി-ജ-യി-പ്പി-ച്ചു.- 
2004 മുതൽ തുടർച്ചയായി മൂന്ന‌് തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത‌് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ലോകസഭയിലെ പാർടി നേതാവുമായ പി കരുണാകരനാണ‌്. 
89 മുതൽ എൽഡിഎഫ‌് ഒരിക്കലും തോൽക്കാത്ത മണ്ഡലത്തിൽ അട്ടിമറി പ്രവചിക്കുന്നവർക്ക‌് അതിനുള്ള കാരണം നിരത്താനാകുന്നില്ല. മൂന്ന‌് പതിറ്റാണ്ടിന്റെ തുടർ വിജയത്തിന്റെ  കരുത്തിലാണ‌് എൽഡിഎഫ‌് ഇക്കുറി ജനവിധി തേടുന്നത‌്. എൽഡിഎഫ‌് സർക്കാരും ഒന്നര പതിറ്റാണ്ടായി മണ്ഡലത്തിൽ പി കരുണാകരൻ എംപിയും നടത്തിയ വികസന പ്രവർത്തനവും എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന്റെ വിജയം ഉറപ്പിക്കുന്ന ഘടകങ്ങളാണ‌്. വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ‌് സ്ഥാനാർഥിയെ പാർലമെന്റിലെത്തിക്കാൻ  മണ്ഡലം സജ്ജമായി. പതിനഞ്ചിൽ പന്ത്രണ്ട‌് തവണയും  ഇടതുപക്ഷത്തിനൊപ്പം നിന്ന‌ മണ്ഡലം വലതുപക്ഷത്തിന‌് അപ്രാപ്യമാണ‌്. 
2014 ലെ തെരഞ്ഞെടുപ്പിൽ ആ-കെ- പോൾ- ചെ-യ്--ത- 9,-73,-592 വോ-ട്ടിൽ പി കരുണാകരന‌് 3,-84,-964 വോട്ടും യു-ഡി-എ-ഫ്-- സ്ഥാ-നാർ-ഥി- ടി- സി-ദ്ദി-ഖി-ന്- 3,-78,-043 വോ-ട്ടും- ബി-ജെ-പിയുടെ  കെ- സു-രേ-ന്ദ്ര-ന്- 1,-72,-826 വോ-ട്ടും- ലഭിച്ചു. മ-റ്റു-ള്ള-വർ- 32279 വോ-ട്ടും നേ-ടി.- 6103 വോ-ട്ട്-- "-നോ-ട്ട-'-ക്കാ-ണ്.-ആകെ പോളിങ‌് 78.47 ശതമാനമായിരുന്നു. എൽഡിഎഫ‌് 39.76 ശതമാനം വോട്ടുനേടി. യുഡിഎഫിന‌് 39.05 ശതമാനം വോട്ട‌് ലഭിച്ചു. ക-ല്യാ-ശേ-രി,- പ-യ്യ-ന്നൂർ,- തൃ-ക്ക-രി-പ്പൂർ,- കാ-ഞ്ഞ-ങ്ങാ-ട്--  മ-ണ്ഡ-ല-ങ്ങ-ളിൽ- പി ക-രു-ണാ-ക-ര-ൻ ഭൂ-രി-പ-ക്ഷം- നേ-ടി.- കാ-സർ-കോ-ട്-,- മ-ഞ്ചേ-ശ്വ-രം,- ഉ-ദു-മ- മ-ണ്ഡ-ല-ങ്ങ-ളിൽ- യു-ഡി-എ-ഫ്-- മു-ന്നി-ലെ-ത്തി.- കാ-സർ-കോ-ട്ടും- മ-ഞ്ചേ-ശ്വ-ര-ത്തും- ബി-ജെ-പി- ര-ണ്ടാം- സ്ഥാ-ന-ത്തെ-ത്തി.- 6921 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ‌് വിജയം. 
 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ 72, 536 വോട്ടിന്റെ ഭൂരിപക്ഷം പകർന്ന ആത്മ വിശ്വാസമാണ‌് എൽഡിഎഫിന‌് കരുത്തു പകരുന്നത‌്. കാസർകോട്, മഞ്ചേശ്വരം ഒഴിച്ചുള്ള അഞ്ച‌് മണ്ഡലങ്ങളും നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചു.   കല്യാശ്ശേരി 42891, പയ്യന്നൂർ 40263, തൃക്കരിപ്പൂർ 16959, കാഞ്ഞങ്ങാട് 26011, ഉദുമ 3832 എന്നിങ്ങനെയാണ‌് എൽഡിഎഫ‌് ഭൂരിപക്ഷം. യുഡിഎഫിന‌് എൽഡിഎഫിനെക്കാൾ കാസർകോട് 43112, മഞ്ചേശ്വരം 14,308 എന്നിങ്ങനെ വോട്ടുണ്ട‌്. 
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ലോക‌്സഭാ മണ്ഡലത്തിന്റെ വിധി നിർണയിക്കുന്നത‌്  13,60,827 വോട്ടർമാരാണ‌്.  പുരുഷന്മാരേക്കാൾ  സ്ത്രീ വോട്ടർമാരാണ‌് കൂടുതൽ.  പ്രവാസി വോട്ടർമാരുൾപ്പെടെ സമ്മതിദായകരിൽ 7,04,393 സ്ത്രീകളും 6,56,443 പുരുഷന്മാരുമാണ്. ഒരു ട്രാൻസ‌് ജെൻഡർ വോട്ടറുമുണ്ട‌്. ഏപ്രിൽ അഞ്ചിന‌് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരമുള്ള കണക്കാണിത‌്.  മാർച്ച് 25 വരെ വോട്ടർ പട്ടികയിൽ ഓൺലൈനായി ലഭിച്ച അപേക്ഷകരിൽ യോഗ്യരായവരെ  കൂടി ഉൾപ്പെടുത്തിയാണ‌് അന്തിമ പട്ടിക തയ്യാറാക്കിയത‌്.  2014ൽ 12,21,294 വോട്ടർമാരാണുണ്ടായിരുന്നത‌്. അഞ്ച‌് വർഷത്തിനിടയിൽ വോട്ടർമാരുടെ എണ്ണം 1,39,533 ആയി വർധിച്ചു. 
ഇത്തവണ പയ്യന്നൂർ   മണ്ഡലത്തിൽ 92,526 സ്ത്രീകളുൾപ്പെടെ 1,75,116 വോട്ടർമാരും  കല്യാശേരിയിൽ 95,925 സ്ത്രീകളുൾപ്പെടെ 1,74,680 വോട്ടർമാരുമാണുള്ളത്. കല്യശേരിയിലാണ് ഏറ്റവും കൂടുതൽ സ്ത്രീ-–- പുരുഷ അന്തരമുള്ളത്. ഇവിടെ പുരുഷന്മാരേക്കാൾ 17,170 സ്ത്രീകൾ കൂടുതലുണ്ട്. കൂടുതൽ വോട്ടർമാരുള്ളത് മഞ്ചേശ്വരം  മണ്ഡലത്തിലാണ്.  1,06,624 പുരുഷന്മാരും 1,05,462 സ്ത്രീകളുമായി ആകെ 2,12,086 വോട്ടർമാർ. കല്യാശേരിയിലാണ് കുറവ് വോട്ടർമാരുള്ളത്. 179 സ്ത്രീകളുൾപ്പെടെ 4,858 പ്രവാസി വോട്ടർമാരാണ്  പാർലമെന്റ‌് മണ്ഡലത്തിലുള്ളത്. ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാർ (1181 പേർ) തൃക്കരിപ്പൂരിലും തൊട്ടു പിറകിൽ (1121 പേർ) കല്യാശേരിയുമാണ്. 89 സ്ത്രീകളുൾപ്പെടെ 3110 സർവീസ് വോട്ടർമാരാണ് നിലവിലുള്ളത്. ഏറ്റവും കൂടുതൽ (974) പയ്യന്നൂരിലും തൊട്ടു പിറകിൽ (882) തൃക്കരിപ്പൂരും ഏറ്റവും കുറവ് (22) മഞ്ചേശ്വരത്തുമാണ്.
ഒമ്പത‌് സ്ഥാനാർഥികളാണ‌്  മത്സര രംഗത്തുള്ളത‌്. എൽഡിഎഫിലെ കെ പി സതീഷ‌്ചന്ദ്രനും  യുഡിഎഫിലെ രാജ‌്മോഹൻ ഉണ്ണിത്താനുമാണ‌് മുഖ്യ മത്സരം. ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറും മത്സര രംഗത്തുണ്ട‌്. 
1371 ബൂത്തുകളാണ‌് മണ്ഡലത്തിൽ.  43 ബൂത്തുകൾ  പ്രശ്‌നബാധിതമാണ‌്.  കാസർകോട്  മണ്ഡലത്തിൽ നാലും ഉദുമയിൽ മൂന്നും കാഞ്ഞങ്ങാട് 13 ഉം തൃക്കരിപ്പൂർ 23 ഉം പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്.
പ്രധാന വാർത്തകൾ
 Top