02 December Wednesday

- കതിരൂർ സ്വദേശിക്ക് ഒമാനിൽ കോവിഡ്‌–-19 കേരളത്തിൽനിന്നാകാൻ സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കണ്ണൂർ
കതിരൂർ സ്വദേശിക്ക്‌ കൊറോണ സ്ഥിരീകരിച്ചത്‌ ജോലിസ്ഥലമായ മസ്‌കറ്റിൽ എത്തി മൂന്നുദിവസത്തിനുശേഷം. പിതാവിന്റെ ചികിത്സാർഥം  ഫെബ്രുവരി എട്ടിന്‌ കേരളത്തിൽ എത്തിയതാണ്‌. മാർച്ച് 12നാണ്‌ കണ്ണൂർ വിമാനത്താവളംവഴി ഒമാനിലേക്ക് പോകുന്നത്. അവിടെയെത്തി ഒരു ദിവസം സഹോദരന്റെകൂടെ കഴിഞ്ഞു. 
പിന്നീട് ബസ്സിൽ 825 കിലോമീറ്റർ ദൂരെയുള്ള സലാലയിലേക്ക് പോയി. അവിടെയെത്തി ഒരു ദിവസം കഴിഞ്ഞാണ് പനിയും തൊണ്ടവേദനയും തുടങ്ങുന്നത്. പിന്നീട് പരിശോധിച്ചപ്പോഴാണ്‌ പോസിറ്റീവ് ആകുന്നത്. വിവരം അറിഞ്ഞയുടൻ ആരോഗ്യവകുപ്പും കണ്ണൂരിലെ കൺട്രോൾ സെല്ലും ഇയാൾ തിരിച്ചുപോകുന്നതിനുമുമ്പുള്ള റൂട്ട് മാപ്പും തയ്യാറാക്കി. സമ്പർക്കം പുലർത്തിയ ആൾക്കാരെ തിരിച്ചറിഞ്ഞ്‌ നിരീക്ഷണത്തിൽവച്ചു. പിന്നീട് ഗൾഫിലെ സഞ്ചാരപഥം വീക്ഷിച്ചപ്പോഴാണ് രോഗബാധ വിമാനത്തിൽവച്ചോ ഒമാനിൽവച്ചോ ആകാം എന്ന നിഗമനത്തിലെത്തിയത്.  വ്യക്തിസമ്പർക്കത്തിൽ ഉണ്ടായിരുന്നവരെല്ലാം നിശ്ചിത ദിവസംവരെ ഐസൊലേഷനിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top