30 May Saturday

4513 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കണ്ണൂർ
കോവിഡ്‌ മുൻകരുതലിന്റെ ഭാഗമായി  4513 പേർ ജില്ലയിൽ നിരീക്ഷണത്തിൽ.  11 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും അഞ്ചുപേർ ജില്ലാ ആശുപത്രിയിലും  ഒമ്പത്‌ പേർ തലശേരി ജനറൽ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്‌. 4488 പേരാണ്‌വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌. ഇതുവരെയായി 133 സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്‌.  ഒരെണ്ണത്തിന്റെ ഫലം പോസിറ്റീവും (ഇത്‌ പിന്നീട്‌ നെഗറ്റീവായി) 124 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. എട്ടണ്ണത്തിന്റെ  ഫലം ലഭിക്കാനുണ്ട്.
കഴിഞ്ഞദിവസം കണ്ണൂർ വിമാനത്താവളത്തിൽ 12 വിമാനങ്ങളിലായി എത്തിയ 920 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ  അഞ്ച്‌ റെയിൽവേ സ്റ്റേഷനുകളിൽ  വെള്ളിയാഴ്‌ച  2929 യാത്രക്കാരെ സ്ക്രീനിങ്ങിന്‌ വിധേയരാക്കി. അഞ്ചുപേരെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. 309 പേർക്ക്‌ വീടുകളിൽ ഐസോലേഷനിൽ കഴിയാൻ  നിർദ്ദേശം നൽകി.  343 പേരോട്‌ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം യാത്ര ചെയ്താൽ മതിയെന്നും പൊതുചടങ്ങുകൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശം നൽകി. 24 മണിക്കൂറിനുളളിൽ കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയ 663 വാഹനങ്ങളിലെത്തിയ 2596 യാത്രക്കാരെ സ്ക്രീൻ ചെയ്തു. ഇതിൽ മൂന്നുപേരെ വീടുകളിൽ ഐസോലേഷന് നിർദ്ദേശം നൽകി വിട്ടു. 
ഇരിട്ടി ബസ്‌സ്‌റ്റാൻഡിൽ 33 പേരെ സ്ക്രീനിങ്ങിന് വിധേയരാക്കി. സർക്കാർ ആശുപത്രികളിലെ 25 ഡോക്ടർമാർ, 634 പാരാമെഡിക്കൽ ജീവനക്കാർ, 20 ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്ക്  പ്രത്യേക പരിശീലനം നൽകി. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ, തലശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി താലൂക്കുകളിൽ  അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി.  1511 ഇടങ്ങളിൽ ബ്രേക്ക് ദി ചെയിൻ കിയോസ്ക് സ്ഥാപിച്ചു.
പ്രധാന വാർത്തകൾ
 Top