25 May Monday

ഓപ്പറേഷന്‍ കൊറോണയുമായി ജില്ലാ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കണ്ണൂർ
കോവിഡ്‌ 19നെ വരുതിയിലാക്കാൻ ജില്ലാ പൊലീസ്‌. വൈറസിന്റെ സമൂഹവ്യാപനം തടയാനും വീടുകളിൽ ഐസോലേഷനുകളിൽ കഴിയുന്നവർക്ക് താങ്ങായുമാണ്‌ പൊലീസ് സേന രംഗത്തിറങ്ങിയത്‌.
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് മരുന്നുകൾ, പച്ചക്കറികൾ എന്നിവയെല്ലാം എത്തിച്ചു. എല്ലാ പൊലീസ് സ്‌റ്റേഷനിൽനിന്നും അതത് സ്റ്റേഷൻ പരിധിക്കുള്ളിലെ വീടുകൾ സന്ദർശിച്ച് ആവശ്യങ്ങൾ നേരിട്ട് ചോദിച്ചറിയുന്നു. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കും. ഇതിനോടകം പൊലീസിന്റെ നേതൃത്വത്തിൽ ആയിരത്തിലധികം വീടുകൾ സന്ദർശിച്ചു. ജില്ലാ പൊലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര പിണറായിൽ ഐസൊലേഷനിൽ കഴിയുന്നവരെ സന്ദർശിച്ചു. റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം, ബസ്, ഓട്ടോറിക്ഷ, ടാക്‌സി സ്റ്റാൻഡുകൾ, അതിർത്തിപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പരിശോധനയും ഡ്രൈവർമാർക്കും യാത്രക്കാർക്കും ബോധവൽക്കരണവും പൊലീസ് സേന നൽകുന്നുണ്ട്.
കോവിഡ് 19 ബാധിത പ്രദേശങ്ങളിൽനിന്ന് എത്തുന്നവർ 14 ദിവസം വീടുകളിൽ കഴിയണമെന്ന നിർദേശം ലംഘിക്കുന്നവരെ ബോധവൽക്കരിച്ച്‌ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദേശിക്കും. ജില്ലാ പൊലീസ് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കോവിഡ് 19 സ്‌പെഷ്യൽ സെല്ലാണ് പൊലീസ് സ്‌റ്റേഷനുകളുടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top