30 May Saturday

എൻജിഒ യൂണിയൻ വക ഡിസ്‌പോസിബിൾ ബെഡ്ഷീറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കണ്ണൂർ
പരിയാരം ഗവ. മെഡിക്കൽ കോളേജ്‌ കൊറോണ ഐസൊലേഷൻ വാർഡിലേക്ക്‌ കേരള എൻ ജി ഒ യൂണിയൻ 200 ഡിസ്പോസിബിൾ ബെഡ്ഷീറ്റും തലയണ കവറുകളും നൽകി. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം വി ശശിധരൻ ബെഡ്ഷീറ്റ്‌ കൈമാറി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ റോയ് ഏറ്റുവാങ്ങി. 
യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എം എം സുഷമ, ജില്ലാ സെക്രട്ടറി എ രതീശൻ, പ്രസിഡന്റ്‌ കെ വി മനോജ് കുമാർ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top