25 May Monday

പി എഫ് പെൻഷൻകാരോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
പയ്യന്നൂർ
പി എഫ് പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും മിനിമം പെൻഷൻ 9000 രൂപയാക്കണമെന്നും പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യന്നൂർ നോർത്ത് യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം കെ വി  ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ വി മധുസൂദനൻ  അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ, എ വി രാഘവൻ, കെ ശങ്കരൻ എന്നിവർ സംസാരിച്ചു. കെ വേണു  സ്വാഗതവും സി എച്ച് പത്മനാഭൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ:- കെ വി മധുസൂദനൻ (പ്രസിഡന്റ്), സി രാഘവൻ, കെ വി കമലാക്ഷി (വൈസ് പ്രസിഡന്റ്), കെ വേണു (സെക്രട്ടറി), സി എച്ച്  പത്മനാഭൻ, എം സുഭാഷിണി (ജോ. സെക്രട്ടറി).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top