25 May Monday

പ്രകൃതി വിരുദ്ധ പീഡനം: ലീഗുകാരന്‌ ശിക്ഷ ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കുഞ്ഞിമംഗലം 
പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന എടാട്ടെ അക്കാളത്ത് മുസ്തഫയെ രക്ഷിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ഗൂഢനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനും പയ്യന്നൂർ പെരുമ്പയിലെ വ്യാപാരിയുമാണ്‌ മുസ്‌തഫ. ഇയാൾക്ക്‌ തക്കതായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഐ എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സെക്രട്ടറി വിജയൻ അടുക്കാടൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തെ സമ്മർദത്താലാക്കി കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്‌. പീഡനത്തിനിരയായ കുട്ടിയെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് പകരം പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top