01 April Wednesday

കണ്ണൂർ കോർപ്പറേഷൻ ഭരണസ്‌തംഭനം 26ന്‌ തിരുവനന്തപുരത്ത്‌ യോഗം

സ്വന്തം ലേഖകൻUpdated: Friday Feb 21, 2020

 കണ്ണൂർ

കണ്ണൂർ കോർപ്പറേഷനിലെ ഭരണസ്‌തംഭന വിഷയത്തിൽ തദ്ദേശഭരണ മന്ത്രി ഇടപെടുന്നു. പ്രശ്‌നം ചർച്ച ചെയ്യാൻ മന്ത്രി എ സി മൊയ്‌തീൻ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചു. 26ന്‌ രാവിലെ പത്തിന്‌ തിരുവനന്തപുരത്ത്‌ മന്ത്രിയുടെ ഓഫീസിൽ ചേരുന്ന യോഗത്തിൽ മേയറും സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും ഒരു പ്രതിപക്ഷ കൗൺസിലറും പങ്കെടുക്കണം. കേരള മുനിസിപ്പൽ ആൻഡ്‌ കോർപ്പറേഷൻ സ്‌റ്റാഫ്‌ യൂണിയൻ (കെഎംസിഎസ്‌യു) ഭാരവാഹികൾ നൽകിയ നിവേദനത്തെ തുടർന്നാണ്‌ മന്ത്രിയുടെ ഇടപെടൽ.
ഡെപ്യൂട്ടി മേയർ പി കെ രാഗേഷിന്റെ ധാർഷ്ട്യവും ജീവനക്കാരോടുള്ള യുദ്ധപ്രഖ്യാപനവുമാണ്‌ കോർപറേഷൻ ഭരണം കലുഷിതമാക്കിയത്‌. അൽപ്പം വൈകിയതിന്റെപേരിൽ ഹാജർ പട്ടികയിൽ ചുവന്ന മഷികൊണ്ടു വരക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചതിന്റെ ജീവനക്കാർക്ക്‌ കൂട്ടത്തോടെ കാരണംകാണിക്കൽ നോട്ടീസ്‌ നൽകി. ഇതോടെ ജീവനക്കാർ ഒന്നടങ്കം പ്രതിഷേധത്തിലാണ്‌. 
കോർപ്പറേഷൻ ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പൂർണമായി സ്‌തംഭിച്ചു. സാമ്പത്തിക വർഷം അവസാനിക്കാൻ ഒരുമാസംമാത്രം ശേഷിക്കെ പദ്ധതി പ്രവർത്തനങ്ങളും അവതാളത്തിലായി. സമ്പൂർണ  വികസനമുരടിപ്പിലേക്കാണ്‌ കോർപറേഷൻ നീങ്ങുന്നതെന്ന്‌  കെഎംസിഎസ്‌യു നേതാക്കൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പ്രധാന വാർത്തകൾ
 Top