01 April Wednesday

കണ്ണൂർ കോർപറേഷൻ യുഡിഎഫ്‌ ഹർത്താൽ ജനം തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020
കണ്ണൂർ
കോർപറേഷൻ പരിധിയിൽ യുഡിഎഫ്‌ ആഹ്വാനം ചെയ്‌ത പരിഹാസ്യമായ ഹർത്താൽ ജനം തള്ളി. യുഡിഎഫിന്‌ സ്വാധീനമുള്ള പള്ളിക്കുന്ന്‌, ചാലാട്‌, മണൽ, പള്ളിയാംമൂല പ്രദേശങ്ങളിലടക്കം കടകളും സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാഗേഷിന്റെ നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന്‌ സർവീസ്‌ സഹകരണ ബാങ്കും തുറന്നുപ്രവർത്തിച്ചു. 
മേയറെ ആക്രമിച്ചെന്നാരോപിച്ച്‌ വ്യാഴാഴ്‌ച പകൽ 12വരെയാണ്‌ കോർപറേഷൻ പരിധിയിൽ യുഡിഎഫ്‌ ഹർത്താൽ പ്രഖ്യാപിച്ചത്‌. മുൻമേയറടക്കമുള്ള എൽഡിഎഫ്‌ കൗൺസിലർമാരെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചശേഷം മുഖം രക്ഷിക്കാൻ മേയറെ ആക്രമിച്ചെന്ന്‌ കള്ളക്കഥ മെനയുകയായിരുന്നു യുഡിഎഫ്‌. 
യാഥാർഥ്യം തിരിച്ചറിഞ്ഞ ജനങ്ങൾ ഒന്നടങ്കം ഇതിനോടു മുഖംതിരിച്ചു. കണ്ണൂർ നഗരത്തിൽ ഏതാനും സ്ഥാപനങ്ങൾ അടച്ചിട്ടതൊഴിച്ചാൽ മറ്റെവിടെയും ഹർത്താൽ ചലനമുണ്ടാക്കിയില്ല.
പ്രധാന വാർത്തകൾ
 Top