27 September Sunday

കിഫ്ബി പദ്ധതികളുടെ ഗുണമേന്മ പരിശോധന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
തളിപ്പറമ്പ്
സംസ്ഥാനത്തെ കിഫ്ബി പദ്ധതികളുടെ ഗുണമേന്മ പരിശോധന തുടങ്ങി.  സംസ്ഥാന ക്വാളിറ്റി ഓഡിറ്റ് സെല്ലിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ഓട്ടോ ലാബ് ഉപയോഗിച്ചാണ് പരിശോധന. തിരുവനന്തപുരം മുതൽ കാസർകോടുവരെ കിഫ്ബിയുടെ പദ്ധതികളുടെ ഗുണമേന്മയാണ് മൊബൈൽ ക്വാളിറ്റി കൺട്രോൾ ലാബോറട്ടറി ഉപയോഗിച്ച് പരിശോധ നടത്തുന്നത്. പൂർത്തിയായ പ്രവൃത്തികളുടെ സാമ്പിൾ ശേഖരിച്ച് ക്രോഡീകരിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട്‌ നൽകും. ഇന്ത്യയിൽതന്നെ ഇത്തരമൊരു സംവിധാനം ആദ്യമായാണ്. അത്യാധുനിക എൻഡിടി പരിശോധനാ സംവിധാനം, ക്യാമറാ നിരീക്ഷണം എന്നിവയാണ് മൊബൈൽ ലാബോറട്ടറിയിലുള്ളത്. സെൻട്രൽ ലാബിൽ ക്വാളിറ്റി മോണിറ്ററിങ്‌ സ്റ്റുഡിയോയുമുണ്ട്. 24 മണിക്കൂറും  റെക്കോർഡിങ്ങായിരിക്കും. കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ എന്നിവയെല്ലാം പരിശോധിക്കും. പ്രവൃത്തിയുടെ ഓരോ ഘട്ടത്തിലുമുള്ള പോരായ്മ ചൂണ്ടിക്കാണിക്കാൻ കഴിയും. കിഫ്ബി ഫണ്ടിൽ ഉൾപ്പെട്ട എല്ലാ പദ്ധതികളും മോണിറ്ററിങ്‌ നടത്തും.  
 പരിയാരം ചുടല - അമ്മാനപ്പാറ റോഡിൽ നടത്തിയ ഗുണമേന്മ പരിശോധനയ്‌ക്ക്‌ ക്വാളിറ്റി കൺട്രോൾ എൻജിനിയർ ഷാബു, പ്രോജക്ട് മാനേജർ പി ടി രത്‌നാകരൻ, അസി. എൻജിനിയർ പി പി സജിത്ത്, പരിയാരം  പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് എന്നിവർ നേതൃത്വം നൽകി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top