17 January Sunday

ഫേസ്ബുക്കുവഴി പ്രചാരണം പൊലീസുകാരനെതിരെ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Nov 20, 2020
തളിപ്പറമ്പ്
യുഡിഎഫ് സ്ഥാനാർഥിക്ക്‌ ഫേസ്ബുക്കിൽ പ്രചാരണം നടത്തിയ പൊലീസുകാരനെതിരെ എൽഡിഎഫ് സ്ഥാനാർഥി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടുവം ഡിവിഷൻ സ്ഥാനാർഥി ആനക്കീൽ ചന്ദ്രനാണ് തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്. വളപട്ടണം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു കാമ്പ്രത്തിന്റെ ഫേ‌സ്ബുക്ക് പേജ്‌ വഴിയാണ് സന്ദേശം പ്രചരിച്ചത്. ‘യുഡിഎഫ് പട്ടുവം'  പേരിലുള്ള ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രചാരണ പോസ്റ്റർ  ഷെയർ ചെയ്യുകയായിരുന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നും പോസ്റ്ററിലുണ്ട്.  പൊലീസ് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ പ്രവർത്തനത്തിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top