02 December Wednesday

കോൺഗ്രസ്‌, ബിജെപി ബന്ധംവിട്ടവർക്ക്‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020
ചന്ദനക്കാംപാറ
വഞ്ചിയത്തുനിന്ന്‌ ബിജെപി, കോൺഗ്രസ്‌ ബന്ധംവിട്ട് സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക്‌ സ്വീകരണം നൽകി. ബിജെപി പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ വിനോദ് നട്ടംപ്ലാക്കൽ, റോബിൻസ് പഴുക്കാക്കുളം, ഉണ്ണി പള്ളത്ത്, കോൺഗ്രസ്‌ പ്രവർത്തകൻ വൈശാഖ് പുതുശേരി തുടങ്ങിയവരാണ്‌ സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. സ്വീകരണയോഗം ടി എം ജോഷി ഉദ്ഘാടനം ചെയ്തു. കെ ജെ പൗലോസ് അധ്യക്ഷനായി.  ടി കെ രാജേന്ദ്രൻ, വാസുദേവൻ പാലുമ്മേൽ, അനിൽ ഞവരക്കാട്ട്, എം ആർ രാകേഷ്, വിശ്വൻ എലച്ചിപ്പാറ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top