25 May Monday
കനത്ത മഴ

രാജഗിരിയിൽ ഉരുൾപൊട്ടി; വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

രാജഗിരി കപ്പാലത്തിനുമുകളിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം

പുളിങ്ങോം

കനത്തമഴയിൽ  ചെറുപുഴ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടൽ.  രാജഗിരി കപ്പാലത്തിനു മുകളിലാണ് ശനിയാഴ്ച വൈകിട്ടോടെ ഉരുൾപൊട്ടിയത്.  രാജഗിരി-–- ജോസ്ഗിരി റോഡിന്റെ ഒരുഭാഗം ഒഴുകിപ്പോയി. നിരവധിപേരുടെ കൃഷിയിടങ്ങളും നശിച്ചു. ദിവസങ്ങളായി പ്രദേശത്ത് മഴ തുടരുകയാണ്. റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്‌. ശനിയാഴ്ച പകൽ മൂന്നോടെയാണ്‌ കനത്ത മഴ തുടങ്ങിയത്‌. ഉരുൾപൊട്ടലിനെതുടർന്ന്‌ കാര്യങ്കോട്‌ പുഴ കരകവിഞ്ഞൊഴുകി.  രാജഗിരിയിലെ പടിഞ്ഞാറെ വീട്ടിൽ സുബിൻ ജോസഫിന്റെ കുടുംബത്തെ സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.

 

പ്രധാന വാർത്തകൾ
 Top