20 November Wednesday

മദർ പ്രോമിസ്‌, ഇനി ബി പോസിറ്റീവ്‌

സ്വന്തം ലേഖികUpdated: Sunday Oct 20, 2019

ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത്‌ ഹാളിൽ നടന്ന ബി പോസിറ്റീവ്‌ മദർ പിടിഎ സംഗമം ഡിഐജി കെ സേതുരാമൻ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ
""സ്‌നേഹത്തോടെ പെരുമാറുന്ന ടീച്ചർമാരുടെ വിഷയം പഠിക്കാൻ അവന്‌ നല്ല താൽപര്യമാണ്‌. വീട്ടിൽ കിട്ടുന്ന സ്‌നേഹം അവർക്ക്‌ സ്‌കൂളിലും കിട്ടിയിരുന്നെങ്കിൽ...’’  ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച ബി പോസിറ്റീവ്‌ മദർ പിടിഎ സംഗമത്തിനെത്തിയ ഒരു അമ്മയുടെ നിർദേശമാണിത്‌. നല്ല  വിദ്യാലയ അന്തരീക്ഷവും മിടുക്കരായ വിദ്യാർഥികളും ചേർന്ന്‌ മികച്ച വിജയം യാഥാർഥ്യമാക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചാണ്‌ അമ്മമാർക്കുളള ശിൽപശാല ചർച്ച ചെയ്‌തത്‌.
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലെ മദർ പിടിഎ പ്രസിഡന്റുമാരാണ്‌ ശിൽപശാലയിൽ പങ്കെടുത്തത്‌. കുറഞ്ഞത്‌ ബി പ്ലസ്‌ എങ്കിലും നേടാനുള്ള മികവിലേക്ക്‌ കുട്ടികളെ എത്തിക്കാൻ അമ്മമാരുടെ ഇടപെടൽ ഉറപ്പുവരുത്തുകയായിരുന്നു ശിൽപശാല. 
പഠനമികവിനായി പത്താം ക്ലാസിൽ മാത്രമുള്ള ശ്രമങ്ങൾ പ്രൈമറിതലം മുതൽ തുടങ്ങണമെന്ന്‌ ചിലർ അഭിപ്രായപ്പെട്ടു. ലഹരി ഉപയോഗം കുറയ്‌ക്കാൻ സ്‌കൂളിനുള്ളിൽ കുടുംബശ്രീ ലഘുഭക്ഷണശാല തുടങ്ങാനുള്ള ജില്ലാ പഞ്ചായത്ത്‌ തീരുമാനത്തെ ചിലർ അഭിനന്ദിച്ചു. പഠനത്തിലെ മാത്രമല്ല, കുടുംബത്തിലെ പ്രയാസങ്ങളും നേരിടാൻ കുട്ടികൾക്ക്‌ ബോധവൽക്കരണ ക്ലാസുകൾ നൽകണമെന്നും നിർദേശമുയർന്നു.
ശിൽപശാല ഡിഐജി കെ സേതുരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലൻ, കെ ശോഭ, ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, സെക്രട്ടറി വി ചന്ദ്രൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി പി നിർമലാദേവി, എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ പി കെ സുരേഷ്, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ കെ എം കൃഷ്ണദാസ്  തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top