27 November Sunday

പുസ്തകോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

പുസ്തകോത്സവം സമാപന ദിവസത്തിൽ ചലച്ചിത്ര ഗാനാലാപന മത്സരം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു.

 കാഞ്ഞങ്ങാട്

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലെ കൊടക്കാട് കെ നാരായണൻ മാസ്റ്റർ നഗറിൽ സമാപിച്ചു. സമാപനദിവസം  ചലച്ചിത്ര ഗാനാലാപന മത്സരം മലയാള ചലച്ചിത്ര ഗാനശാഖയുടെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. 
പി കെ മോഹനൻ അധ്യക്ഷനായി. പ്രൊഫ. കെ പി ജയരാജൻ സമ്മാനദാനം നിർവഹിച്ചു. വിനോദ് കുമാർ പെരുമ്പള സ്വാഗതവും ജോസ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. വിജയികൾ (ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ), സയന മീത്തൽ (ചെമ്മട്ടംവയൽ), എം കെ രാജൻ (മാണിയാട്ട് ), രമ്യാ രാജേഷ് (കോളംകുളം). സ്റ്റാറ്റസ് ക്യാമ്പയിൻ വിജയികളായ സക്കീർ ബദിയടുക്ക, രാഹുൽ പൈക്ക എന്നിവർക്ക് വിജിലൻസ് സി ഐ സിബി തോമസ് സമ്മാനദാനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ കെ വി ജയപാൽ അധ്യക്ഷനായിരുന്നു. സി വി വിജയരാജ്, ടി വി കൃഷ്ണൻ,  കെ അബ്ദുള്ള, ടി രാജൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top