21 October Monday

രക്തസാക്ഷി സ്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
കണ്ണൂർ
വേതന പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ 1968 സെപ്തംബർ 19 ന് കേന്ദ്ര ഗവൺമെന്റ് ജീവനക്കാർ നടത്തിയ പണിമുടക്കത്തിനെതിരായ ഭരണകൂട ഭീകരതയിൽ രക്തസാക്ഷിത്വം വരിച്ചവരുടെ 51ാം  രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു.  ബിഎസ്എൻഎൽ ഭവനു മുന്നിൽ ചേർന്ന അനുസ്മരണ യോഗത്തിൽ കെ ശ്യാമള അധ്യക്ഷയായി. 
പി മനോഹരൻ, നന്ദകുമാർ, പി ആർ സുധാകരൻ എന്നിവർ സംസാരിച്ചു. കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ  ബി പി രമേശൻ അധ്യക്ഷനായി. കെ അശോകൻ, എ പി സുജികുമാർ, അനു കവിണിശേരി എന്നിവർ സംസാരിച്ചു. എം രാജേന്ദ്രൻ പതാക ഉയർത്തി.  രക്തസാക്ഷി അനുസ്മരണം  എ വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കൊടക്കാട് അധ്യക്ഷനായി. 
കാരായി ശ്രീധരൻ , ബി എസ് എൻ എൽ എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി മനോഹരൻ, കെ എം വി ചന്ദ്രൻ, പുതിയടവൻ നാരായണൻ, കെ വി നാരായണൻ എന്നിവർ സംസാരിച്ചു. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി അനു കവിണിശേരി സ്വാഗതവും കെ പി സംഗീത് നന്ദിയും പറഞ്ഞു. ബിഎസ്‌എൻ എൽ ഭവൻ കേന്ദ്രീകരിച്ച് കണ്ണൂർ ടൗണിൽ പ്രഭാതഭേരിയുണ്ടായി.
 
 
പ്രധാന വാർത്തകൾ
 Top