Deshabhimani

അനുവദിച്ച സ്ഥലത്ത് കെട്ടിടം നിർമിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 12:16 AM | 0 min read

തളിപ്പറമ്പ്‌

കണ്ണൂർ റൂറൽ പൊലീസ്‌ ജില്ലാ ആസ്ഥാനത്തിന്‌ അനുവദിച്ച സ്ഥലത്ത്‌ കെട്ടിടം നിർമിക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ കേരള പൊലീസ് അസോസിയേഷൻ  കണ്ണൂർ റൂറൽ  ജില്ലാ സമ്മേളനം  ആവശ്യപ്പെട്ടു. തൃച്ചംബരം  ഡ്രീംപാലസ്‌ ഓഡിറ്റോറിയത്തിൽ ഉത്തരമേഖലാ ഐജി കെ സേതുരാമൻ  ഉദ്ഘാടനംചെയ്‌തു.  പ്രസിഡന്റ്‌ ടി വി ജയേഷ്‌ അധ്യക്ഷനായി. ജില്ലാ പൊലീസ്‌ മേധാവി  എം ഹേമലത മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ വി പ്രദീപൻ സംഘടനാ റിപ്പോർട്ടും കെ പ്രിയേഷ്‌ പ്രവർത്തന റിപ്പോർട്ടും വി വി വിജേഷ്‌  കണക്കും അവതരിപ്പിച്ചു. ഇരിട്ടി എഎസ്‌പി യോഗേഷ്‌ മന്ദയ്യ, അഡീഷണൽ എസ്‌പി എം പി വിനോദ്‌,  സംസ്ഥാന പ്രസിഡന്റ്‌ എസ്‌ ആർ ഷിനോദാസ്‌, സംസ്ഥാന ജോ. സെക്രട്ടറി രമേശൻ വെള്ളോറ, പി വി രാജേഷ്‌ കടമ്പേരി, കെ പി അനീഷ്‌,  ടി പ്രജീഷ്‌, കെ പി സനത്ത്‌, ഇ ആർ സുരേഷ്‌ എന്നിവർ സംസാരിച്ചു.  പുതിയ നിയമപുസ്‌തകത്തെക്കുറിച്ച്‌ ക്ലാസെടുത്ത എസ്‌ഐ സി തമ്പാൻ, ലഹരിക്കെതിരെ ഏകപാത്ര നാടകം അവതരിപ്പിച്ച പ്രഭുനാഥ്‌, സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ ഷട്ടിൽ ടൂർണമെന്റ്‌, ഫുട്‌ബോൾ ടൂർണമെന്റ്‌ വിജയികൾ എന്നിവർക്ക്‌ ഐ ജി ഉപഹാരം നൽകി. എം ദിനേശ്‌ കുമാർ സ്വാഗതവും ശോഭൻ ബാബു നന്ദിയുംപറഞ്ഞു.   തളിപ്പറമ്പ്‌, പയ്യന്നൂർ, ഇരിട്ടി സബ്‌ഡിവിഷനുകളിലെ  200  പ്രതിനിധികൾ  പങ്കെടുത്തു. 


deshabhimani section

Related News

View More
0 comments
Sort by

Home