05 August Thursday

527 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
കണ്ണൂർ
ജില്ലയിൽ ശനിയാഴ്ച 527 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 504 പേർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ മൂന്നുപേർക്കും വിദേശത്തുനിന്നെത്തിയ അഞ്ചുപേർക്കും 15 ആരോഗ്യ പ്രവർത്തകർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനമാണ്‌.  ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ്  കേസുകൾ 154360 ആയി.  337 പേർ ശനിയാഴ്ച രോഗമുക്തി നേടി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 150011. 777 പേർ മരിച്ചു.  2535 പേർ ചികിത്സയിൽ.  നിലവിലുള്ള കോവിഡ്  കേസുകളിൽ 1720 പേർ വീടുകളിലും  815 പേർ വിവിധ ആശുപത്രികളിലുമാണ്‌. 
മൊബൈൽ 
ആർടിപിസിആർ 
പരിശോധന
കണ്ണൂർ
ഞായറാഴ്ച ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. നെഹർ കോളേജ് കാഞ്ഞിരോട്, എൻഐഎസ്എൽപി സ്‌കൂൾ പാലോട്ടുപള്ളി, കോളയാട് ബഡ്സ് സ്‌കൂൾ, താജ്മഹൽ ഓഡിറ്റോറിയം തില്ലങ്കേരി, തളിപ്പറമ്പ് താലൂക്കാശുപത്രി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ  നാലുവരെയും പേരാവൂർ താലൂക്കാശുപത്രിയിൽ രാവിലെ 10 മുതൽ 12.30 വരെയും അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പകൽ രണ്ടുമുതൽ  നാലുവരെയുമാണ് സൗജന്യ പരിശോധന. 
ഇന്ന്  വാക്സിനേഷനില്ല
കണ്ണൂർ
ഞായറാഴ്ച സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ ഉണ്ടാകില്ല. 
സഹായത്തിന്‌ 
അപേക്ഷിക്കാം
കണ്ണൂർ
കോവിഡ് ബാധിച്ച് കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്നയാൾ മരണമടഞ്ഞതിനെ തുടർന്ന്  ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ ഒബിസി വിഭാഗത്തിൽപ്പെട്ടവരിൽനിന്നും പിന്നോക്ക വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപവരെ അടങ്കൽ തുക വരുന്ന സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവൻ തുകയും  അനുവദിക്കും. പദ്ധതി അടങ്കലിന്റെ 80 ശതമാനം തുക (പരമാവധി നാലുലക്ഷം രൂപ) വായ്പയും ബാക്കി 20 ശതമാനം (പരമാവധി ഒരുലക്ഷം രൂപ) സബ്‌സിഡിയായും നൽകും. അഞ്ചുവർഷമാണ് തിരിച്ചടവ് കാലാവധി.  വിവരങ്ങൾ  28നകം  www.ksbcdc.coൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2577539.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top