05 July Tuesday

മുടിക്കയത്ത് നാട്ടുകാർ വനപാലകരെ തടഞ്ഞു കാട്ടാനകൾ കൂട്ടത്തോടെ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

കാട്ടാനക്കൂട്ടം നശിപ്പിച്ച മുടിക്കയത്തെ ഇല്ലിക്കക്കുന്നേൽ ജോഷിയുടെ വാഴത്തോട്ടം

ഇരിട്ടി
അയ്യൻകുന്നിലെ മുടിക്കയത്ത്  ഒരാഴ്ചക്കിടെ നാലാം തവണയും കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. സ്ഥലത്തെത്തിയ വനപാലക സംഘത്തെ  നാട്ടുകാരും കൃഷിക്കാരും ചേർന്ന്‌  തടഞ്ഞ്‌ പ്രതിഷേധിച്ച. മുടിക്കയം -പുല്ലൻപാറ തട്ട് റോഡ്‌ പരിസരത്തെ കൂറ്റൻ മൺതിട്ട കാട്ടാനകൾ തകർത്തു. കയ്യാലഭാഗം റോഡിലേക്ക്‌ മറിച്ചിട്ടതോടെ ഗതാഗതം മുടങ്ങി. കൃഷിയിടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ കെ ജിജിലിനെയും വനപാലകരെയും നാട്ടുകാർ തടഞ്ഞു. റെയ്‌ഞ്ചർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി   സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഉറപ്പ്‌ നൽകി.
ഇല്ലിക്കുന്നേൽ ജോഷി,  സിനു, സുധീഷ്,  ബിജോയ് പ്ലാത്തോട്ടം,  ബാബു പല്ലാട്ട്കുന്നേൽ,  ബിജു പല്ലാട്ട് കുന്നേൽ,  ചാക്കോച്ചൻ നെല്ലിക്കുന്നേൽ, ജോസഫ് ഇടശ്ശേരി, എൻ സുബ്രഹ്മണ്യൻ എന്നിവരുടെ കൃഷിയിടങ്ങളാണ്‌ നശിപ്പിച്ചത്‌. റബർ,  കശുമാവ്, വാഴ കൃഷികൾ കാട്ടാനകൾ നശിപ്പിച്ചു. 
 ആറളം, കൊട്ടിയൂർ വനങ്ങൾ, കർണ്ണാടകത്തിലെ മാക്കൂട്ടം ബ്രഹ്മഗിരി വനം എന്നിവിടങ്ങളിൽനിന്നാണ്‌ മുടിക്കയത്തെ മുടിക്കാൻ കാട്ടാനകൾ എത്തുന്നതെന്ന്‌ നാട്ടുകാർ പറഞ്ഞു.   വനാതിർത്തിയിൽ ക്വാറി ഉടമയുടെ അധീനതയിലുള്ള പ്രദേശം നിബിഡ വനംപോലെയാണ്‌.  പത്തുവർഷമായി ഈ ഭാഗത്ത്‌ കാട് തെളിക്കാറില്ല. 50 ഏക്കറിലധികം പ്രദേശത്താണ്‌ കാട്‌ കയറിയത്‌.   ഇവിടെയാണ്‌ കാട്ടാനകളുടെ താവളം  
പഞ്ചായത്തംഗങ്ങളായ ബിജോയ്‌ പ്ലാത്തോട്ടം, ഐസക്ക് ജോസഫ് എന്നിവർ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി.  സ്ഥലത്തെത്തിയ വനപാലക സംഘം കൃഷിയിടങ്ങളിൽനിന്ന്‌ അഞ്ച് ആനകളെ വനത്തിലേക്ക് തുരത്തി. സെക്ഷൻ ഫോറസ്റ്റർ കെ ജിജിലിന്റെ നേതൃത്വത്തിൽ വളരെ സാഹസപ്പെട്ടാണ്  ആനകളെ തുരത്തിയത്. ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാമെന്ന റെയിഞ്ചറുടെ ഉറപ്പിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top