06 December Sunday

ദേശീയ പ്രതിഷേധദിനം വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020
കണ്ണൂർ
 തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ  22ന് നടക്കുന്ന ദേശീയ പ്രതിഷേധ ദിനം വിജയിപ്പിക്കണമെന്ന്‌ ട്രേഡ് യൂണിയൻ സംയുക്തസമിതി ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
കൊറോണ മറയാക്കി കേന്ദ്രസർക്കാറും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങൾ  തങ്ങളുടെ ഇഷ്ടപ്രകാരം ഓർഡിനൻസ് ഇറക്കി റദ്ദാക്കുകയാണ്. മുതലാളിമാരുടെ സാമ്പത്തിക നഷ്ടം മറികടക്കാൻ തൊഴിൽ സമയംദീർഘിപ്പിച്ചും, പിരിച്ചുവിടൽ എളുപ്പമാക്കിയും ആനുകൂല്യങ്ങൾ നിഷേധിക്കുകയുമാണ്‌.  ഇതിനെതിരെ
 22ന്  സർക്കാരിന്റെ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ച്‌ ജില്ലയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾ, ഫാക്ടറികൾ,  പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top