14 July Tuesday

ചെറുതാഴം ബാങ്ക് നെൽകൃഷി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020
പിലാത്തറ
സുഭിക്ഷ  കേരളം പദ്ധതിയുടെ ഭാഗമായി ചെറുതാഴം സർവീസ് സഹകരണ ബാങ്ക് സമഗ്ര കാർഷിക പദ്ധതി  തുടങ്ങി. ഒന്നാം വിള നെൽകൃഷി പട്ടേരിച്ചാൽ  വയലിൽ പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. നബാർഡ് ജനറൽ മാനേജർ മനോജ് കുമാർ, കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ. പി ജയരാജ്, പഞ്ചായത്ത് പ്രസിഡന്റ്‌ പി പ്രഭാവതി, പി നാരായണൻ നമ്പൂതിരി, പി പി ദാമോദരൻ, കെ പത്മനാഭൻ, വി വി ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സി എം വേണുഗോപാലൻ സ്വാഗതവും കെ ദാമോദരൻ നന്ദിയും പറഞ്ഞു. തുടർ ദിവസങ്ങളിൽ പുരയിട കൃഷിക്കുള്ള വിത്തുകൾ ബാങ്ക് വഴിയും സഹകാരി അയൽക്കൂട്ടം വഴിയും വിതരണം ചെയ്യും.
പ്രധാന വാർത്തകൾ
 Top