16 July Tuesday

മാധ്യമങ്ങൾ സ്വയം വിശ്വാസ്യത തകർക്കുന്നു: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019
കണ്ണൂർ
സംസാരിക്കുന്ന സത്യങ്ങൾ നാടിന്റെ മുമ്പാകെ അവതരിപ്പിക്കുകയാണ‌് നേർസാക്ഷ്യം ചരിത്രപ്രദർശനം എന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു.  രാഷ്ട്രീയകാരണങ്ങളാൽ ഇരകളാകേണ്ടിവന്നവരെ വിട്ടു വേട്ടയാടുന്നവരുടെ ഒപ്പം നിൽക്കുന്ന നിലപാടാണ‌് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത‌്. അത‌് മാധ്യമങ്ങളുടെ സംശുദ്ധിയെ സംശയത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഉത്തരേന്ത്യയിൽ മാത്രമാണ‌് പെയ‌്ഡ‌് ന്യൂസിനെ കുറിച്ചു നാം കേട്ടിട്ടുള്ളത‌്. ഇപ്പോൾ മലയാള മാധ്യമരംഗത്തും അതുവന്നിരിക്കുകയാണ‌്.  ചില മാധ്യമങ്ങളുടെ  രാഷ്ട്രീയ പക്ഷപാതിത്വം  നമുക്ക‌് മനസിലാകും. എന്നാൽ  ദേശീയപത്രമായി കരുതുന്നവ പോലും പണംവാങ്ങി എഴുതുന്നതിലേക്ക‌് അധ:പതിക്കുന്നത‌്  നല്ലതല്ല. ഏകപക്ഷീയമായ ഇത്തരം വാർത്തകൾ പത്രത്തിന്റെ വിശ്വാസ്യതയാണ‌് തകർക്കുക–-  ഇ പി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top