18 August Sunday

ബ്ലേഡുകാരുടെ വീട്ടിൽ റെയ‌്ഡ‌് കല്ല്യാൺ സിൽക‌്സിൽ നിന്ന‌് നഷ്ടപ്പെട്ട പണം കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019
കണ്ണൂർ 
കല്ല്യാൺസിൽക‌്സിൽ നിന്ന‌് 60 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ മാനേജർ മഹേഷ‌് അറസ‌്റ്റിലായതോടെ ജില്ലയിലെ ബ്ലേഡ‌് സംഘങ്ങളിൽ ചിലരുടെ വീടുകളിൽ പൊലീസ‌് റെയ‌്ഡ‌്. മഹേഷ‌് പണം നൽകിയ തളാപ്പ‌് പാറമ്മൽ വീട്ടിൽ പി ഫിറോസിനെ (35) പൊലീസ‌്  അറസ‌്റ്റ‌് ചെയ‌്തു.  നഗരത്തിലെ ചില ബ്ലേഡുകാരിൽനിന്ന‌് വാങ്ങിയ പണം തിരിച്ചടക്കാനാണ‌് കല്ല്യാൺ സിൽക‌്സിൽ നിന്ന‌്  60 ലക്ഷം രൂപ കവർന്നു മുങ്ങിയത‌് എന്നാണ‌് മഹേഷ‌് പൊലീസിന‌് നൽകിയ വിവരം. അതിന്റെ അടിസ്ഥാനത്തിൽ എട്ട‌് പേരുടെ വീടുകൾ കണ്ണൂർ ഡിവൈഎസ‌്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ പൊലീസ‌് പരിശോധന നടത്തി. കല്ല്യാൺസിൽകിൽ നിന്ന‌്  മഹേഷ‌് കവർന്ന തുകയിൽ 59 ലക്ഷത്തിൽ പരം രൂപ പൊലീസ‌് കണ്ടെടുത്തു. പൊലീസ‌് പിടിയിലായ ഫിറോസിൽ നിന്ന‌്  നാല‌് ലക്ഷം രൂപയാണ‌് മഹേഷ‌് പലിശക്ക‌്  വാങ്ങിയിരുന്നത‌്. അത‌് പലിശ സഹിതം 32 ലക്ഷം രൂപയായാണ‌് മഹേഷ‌് മോഷ്ടിച്ച തുകയിൽനിന്ന‌് തിരിച്ചു നൽകിയത‌്. ഈ തുക പിടിച്ചെടുത്തവയിൽ പെടുന്നു.
പ്രധാന വാർത്തകൾ
 Top