25 May Monday

നിരീക്ഷണത്തിൽ 3606 പേർ

സ്വന്തംലേഖികUpdated: Friday Mar 20, 2020

സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ കണ്ണൂർ പുതിയ ബസ്‌സ്‌റ്റാൻഡിൽ സംഘടിപ്പിച്ച ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിനിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യാത്രക്കാർക്ക്‌ സാനിറ്റൈസർ നൽകുന്നു.

 കണ്ണൂർ

ജില്ലയിൽ കൊറോണ മുൻകരുതലിന്റെ ഭാഗമായി ആശുപത്രിയിലും വീടുകളിലുമായി 3606 പേർ നിരീക്ഷണത്തിൽ. നിലവിൽ 16 പേർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും  നാലുപേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും നാലുപേർ തലശേരി ജനറൽ ആശുപത്രിയിലും 3582 പേർ വീടുകളിലുമാണ്‌ നിരീക്ഷണത്തിലുള്ളത്‌. 
125 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ ഒരെണ്ണത്തിന്റെ ഫലം പോസിറ്റീവും (പിന്നീട്‌ നെഗറ്റീവായി) 111 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. 13 ഫലം ലഭിക്കാനുണ്ട്.
 കണ്ണൂർ വിമാനത്താവളത്തിൽ 15 വിമാനങ്ങളിലായി എത്തിയ 1163 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി. 
കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, പഴയങ്ങാടി, കണ്ണപുരം റെയിൽവേ സ്റ്റേഷനുകളിൽ വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന യാത്രക്കാർക്ക്‌  സ്ക്രീനിങും ലഘുലേഖ വിതരണവും  നടന്നു.  24 മണിക്കൂറിനുളളിൽ 3114 യാത്രക്കാരെ സ്ക്രീനിങ്ങിന് വിധേയരാക്കി. 
തലശേരിയിൽ രണ്ട്‌ പേരെ ആശുപത്രി ഐസൊലേഷന്‌ റഫർ ചെയ്തു. 200 പേർക്ക്‌  വീടുകളിൽ  നിരീക്ഷണത്തിൽ കഴിയാൻ നിർദേശം. 
589 പേർക്ക്‌ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം യാത്ര ചെയ്താൽ മതിയെന്ന നിർദേശം നൽകി.  
24 മണിക്കൂറിനുളളിൽ കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയ 586 വാഹനങ്ങളിലെത്തിയ 2917 യാത്രക്കാരെ സ്ക്രീൻചെയ്തു. ഇതിൽ ആറുപേർക്ക്‌ വീടുകളിൽ ഐസൊലേഷന് നിർദ്ദേശം. 
ഇരിട്ടി ബസ് സ്റ്റാൻഡിൽ സ്ക്രീനിങ്ങിന് വിധേയരായ 134 പേരിൽ മൂന്നുപേർക്ക്‌ വീടുകളിൽ ഐസൊലേഷന് നിർദ്ദേശം നൽകി .
 
പ്രധാന വാർത്തകൾ
 Top