25 May Monday

കരുതലുണ്ട്‌, ഈ സദനത്തിലും

സ്വന്തം ലേഖികUpdated: Friday Mar 20, 2020
കണ്ണൂർ
ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയവർക്ക്‌ സാന്ത്വനമേകുന്ന ഗവ. വൃദ്ധസദനത്തിൽ കരുതലിന്റെ സ്‌നേഹസ്‌പർശം. അഴീക്കോട്‌ ഗവ. വൃദ്ധ സദനത്തിൽ  പനിയുള്ളവർക്കായി ഐസൊലേഷൻ വാർഡും സന്ദർശകർക്ക്‌ കർശന നിയന്ത്രണവും ഏർപ്പെടുത്തി.  70 വയസിലേറെ പ്രായമുള്ള 65 പേരാണ്‌ ഇവിടെ താമസിക്കുന്നത്‌. കോവിഡ്‌ 19 വ്യാപനത്തിനെതിരെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി താമസക്കാർക്കും ജീവനക്കാർക്കും കൃത്യമായ ഇടവേളകളിൽ പരിശോധന ശക്തമാക്കി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തിയതായി സൂപ്രണ്ട്‌ ബി മോഹനൻ അറിയിച്ചു.  കൃത്യമായ ഇടവേളകളിൽ പോഷക സമൃദ്ധമായ ആഹാരവും വെള്ളവും നൽകുന്നു.  താമസക്കാരും ജീവനക്കാരും പതിവായി സ്പർശിക്കുന്ന ഹാൻഡ്‌ റെയിലുകൾ അടക്കമുള്ള എല്ലാ ഇടങ്ങളും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നു. സോപ്പ്, സാനിറ്റൈസർ എന്നിവയുടെ ലഭ്യതയും ഉറപ്പുവരുത്തി. ഇത്‌ പരിശോധിക്കുന്നതിനായി   മേട്രനെ പ്രത്യേക ഓഫീസറായും ചുമതലപ്പെടുത്തി.  ശാരീരിക വൈകല്യമുള്ളവർ, ഗർഭിണികൾ, രോഗബാധിതർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകി അവരെ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടാതെ ശ്രദ്ധിക്കുന്നു. ഔദ്യോഗിക കാര്യങ്ങൾ ഇ –-ഫയലിങ്ങ്‌ സംവിധാനത്തിലേക്ക്‌ മാറ്റി. 
പ്രധാന വാർത്തകൾ
 Top