12 December Thursday

ബൈക്ക‌് കത്തിനശിച്ചു; ഒരാൾക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019
ആലക്കോട്
ബൈക്ക‌് തീപിടിച്ച് കത്തിനശിച്ചു, ബൈക്കോടിച്ച യുവാവിന‌് പൊള്ളലേറ്റു. ആലക്കോട് സ്വദേശിയും ടൗണിൽ മോട്ടോർ സൈക്കിൾ മെക്കാനിക്കുമായ ചാഴിക്കരയിൽ വിഷ്ണുവി (27)നാണ് സാരമായി പരിക്കേറ്റത്. ഇയാളെ ആലക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം. സുഹൃത്തിന്റെ കെ എൽ 59 എച്ച് 9460 ബജാജ് ഡിസ‌്കവറി ബൈക്കോടിച്ച് വിഷ്ണുവും സുഹൃത്ത‌് പ്രവീണും കൂടി വരികെ ആലക്കോട് പാലത്തിന് സമീപം മൊറാനി റോഡിൽ വച്ച് ബൈക്ക് തനിയെ നിന്ന് പോകുകയായിരുന്നു.   സ്റ്റാൻഡിൽ ബൈക്ക് വച്ച് കിക്കറടിച്ച് സ്റ്റാർട്ടാക്കവെ ഇലക്ട്രിക‌് ഷോർട്ട് മൂലം തീ പിടിക്കുകയായിരുന്നു.  മണ്ണ് വാരിയിട്ട് തീ അണയ‌്ക്കാൻ ശ്രമിച്ചെങ്കിലും തീ പടർന്ന് പിടിക്കുകയായിരുന്നു. ഇതിനിടയിലാണ് വിഷ്ണുവിന് പൊള്ളലേറ്റത്. ബൈക്കിൽ നിന്നും   തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലേക്ക് തീപടർന്നത് ജനങ്ങളെ ആശങ്കയിലാക്കി. പെട്ടെന്ന് തന്നെ ഓടിക്കൂടിയ നാട്ടുകാർ തൊടടുത്ത വീട്ടിൽനിന്നും പൈപ്പ് വഴി വെള്ളമെത്തിച്ച് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ടാങ്ക് നിറച്ചും എണ്ണയുണ്ടായിരുന്നതിനാൽ കാൽ മണിക്കൂറോളം തീ കത്തി ബൈക്ക് പൂർണമായും നശിച്ചു.
പ്രധാന വാർത്തകൾ
 Top