29 February Saturday

ഇതാണ്‌ ഇന്ത്യയുടെ ഭൂപടം

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം ഡിവൈഎഫ്‌ഐ പയ്യന്നൂരിൽ തീർത്ത ഇന്ത്യയുടെ ഭൂപട മാതൃക

കണ്ണൂർ
മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം ഡിവൈഎഫ്‌ഐ ജില്ലയിലെ 267 കേന്ദ്രങ്ങളിൽ മനുഷ്യഭൂപടം നിർമിച്ചു. ‘ഞങ്ങൾ ഇന്ത്യ’ എന്ന മഹത്തായ സന്ദേശമുയർത്തി നടത്തിയ ഭൂപട നിർമാണത്തിൽ ആയിരക്കണക്കിന്‌ യുവജനങ്ങൾ അണിനിരന്നു. മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമഭേദഗതിയിലൂടെ രാജ്യം വീണ്ടും വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്ന്‌ ഏകസ്വരത്തിൽ പ്രഖ്യാപിച്ച യുവതീയുവാക്കൾ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമെടുത്തു. ഡിവൈഎഫ്ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റിക്കുകീഴിലെ 15 മേഖലാ കേന്ദ്രങ്ങളിൽ മനുഷ്യ ഭൂപടം നിർമിച്ചു.
 
 
പ്രധാന വാർത്തകൾ
 Top