21 February Thursday

പ്രധാനമന്ത്രിക്ക‌് ഭരണഘടന അയച്ച‌് ഡിവൈഎഫ‌്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

ഭരണഘടനയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക‌് പ്രതീകാത്മകമായി ഭരണഘടനയുടെ പകർപ്പ‌് തപാലിൽ അയച്ചുള്ള പ്രതിഷേധ പരിപാടി കണ്ണൂരിൽ ഡിവൈഎഫ‌്ഐ സംസ്ഥാന ട്രഷറർ എസ‌് കെ സജീഷ‌് ഉദ‌്ഘാടനം ചെയ്യുന്നു

കണ്ണൂർ
ഭരണഘടനയെ അപമാനിച്ച  പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക‌് പ്രതീകാത്മകമായി ഭരണഘടനയുടെ പകർപ്പ‌് തപാലിൽ അയച്ച‌് ഡിവൈഎഫ‌്ഐ. ഭരണഘടനയെ അവഹേളിച്ച‌്  കൊല്ലത്ത‌്  പ്രധാനമന്ത്രി പ്രസംഗിച്ചതിനാലാണ‌് ഡിവൈഎഫ‌്ഐ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത‌്. സ‌്റ്റേഡിയം കോർണറിൽനിന്നും പ്രകടനമായി ഹെഡ‌്പോസ‌്റ്റോഫീസിന‌് മുന്നിലെത്തിയാണ‌് ഭരണഘടനയുടെ പകർപ്പ‌് പോസ‌്റ്റ‌് ചെയ‌്തത‌്. സംസ്ഥാന ട്രഷറർ എസ‌് കെ സജീഷ‌് ഉദ‌്ഘാടനം ചെയ‌്തു. എം ഷാജർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി കെ സനോജ‌് സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top