17 February Sunday

അർധസൈനികരോട് വാക്കുപാലിച്ച് എൽഡിഎഫ് സർക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019
കണ്ണൂർ
18 ലക്ഷത്തിലധികം വരുന്ന അർധസൈനികവിഭാഗങ്ങളോട് കേന്ദ്രസർക്കാരിന്റെ അവഗണന തുടരുമ്പോഴും കൈത്താങ്ങായി സംസ്ഥാന സർക്കാർ. എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന മലബാർ മേഖലയിലെ സെൻട്രൽ ഗവ. ഹെൽത്ത് സ്കീം വെൽനസ് സെന്റർ നടപ്പാക്കാൻ മുൻകൈയെടുത്താണ് ജനകീയ സർക്കാർ മാതൃകയായത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് വെൽനസ് സെന്ററുകൾ ആരംഭിക്കുന്നത്.
നിലവിൽ തിരുവനന്തപുരത്താണ് മൂന്ന് വെൽനസ് സെന്ററുകളുള്ളത്. എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ് എന്നിവരുടെ ശ്രമഫലമാണ് മലബാറിലും സെന്റർ പ്രവർത്തനം ആരംഭിക്കുന്നത‌്. വടക്കൻ ജില്ലകളിലെ അർധസൈനിക വിമുക്തഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വെൽഫെയർ ആൻഡ‌് റീഹാബിലിറ്റേഷൻ ബോർഡിന്റെ ജില്ലാ വെൽഫെയർ ഓഫീസറായി പെരിങ്ങോം സിആർപിഎഫ് ക്യാമ്പ് ഉന്നതാധികാരിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
58 വയസിനു താഴെയുള്ള അർധസൈനിക വിമുക്തഭടന്മാർക്ക് എസ്ബിഐ, ആർബിഐ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പുനഃപ്രവേശനം ഇനിമുതൽ സാധ്യമാകും. അർധവിമുക്ത ഭടന്മാരുടെ വർഷങ്ങളായുള്ള ആവശ്യങ്ങളാണ് ഇതോടെ നടപ്പാകുന്നത്.
ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ ഒമ്പതിന് ചേരുന്ന എഐസിപിഎംഎഫ്ഇഡബ്ല്യുഎ ജനറൽ ബോഡി യോഗം പി കെ ശ്രീമതി എംപി  ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ വി നാരായണൻ, സെക്രട്ടറി സി ബാലകൃഷ്ണൻ, ടി വിജയൻ, കെ സനാതൻ, ടി പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top