13 November Wednesday

കണ്ണൂർ വിമാനത്താവളം ഡ്രെയ്‌നേജ്‌ നവീകരണം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
മട്ടന്നൂർ
കണ്ണൂർ വിമാനത്താവളത്തിലെ ഡ്രെയ്‌നേജ്‌ സംവിധാനം നവീകരിക്കുന്നതിന്റെ പുരോഗതി ഞായറാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ അവലോകനം ചെയ്യും. കിയാൽ ഡയറക്ടർ ബോർഡ്‌ യോഗത്തിനുശേഷം വിമാനത്താവളത്തിലാണ്‌ യോഗം.
വിമാനത്താവളത്തിലെ വെള്ളം സുഗമമായി ഒഴുകിപ്പോകാൻ രണ്ടു വലിയ തോടുകളും 16 ചെറിയ തോടുകളുമാണ‌് നവീകരിക്കുന്നത‌്. കാരത്തോട‌്, കൊതേരി തോട‌് എന്നീ വലിയ തോടുകൾക്ക‌് 31 കോടി രൂപയും 16 കൈത്തോടുകൾക്ക‌് 18 കോടി രൂപയുമാണ‌് ചെലവ‌്. 1.17 കോടി രൂപ ചെലവിൽ രണ്ടു തോടുകൾകൂടി നവീകരിക്കുന്നതിന‌് എസ‌്റ്റിമേറ്റ‌് തയ്യാറാക്കിയിട്ടുണ്ട‌്.  വലിയ തോടുകളുടെ നവീകരണത്തിന‌്  സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ‌്.
പ്രധാന വാർത്തകൾ
 Top