കണ്ണൂർ
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് വീഡിയോ നിർമാണ മത്സരം നടത്തുന്നു. മത്സരാർഥികൾ 'മാനസികാരോഗ്യം ഒരു സാർവത്രിക മനുഷ്യാവകാശമാണ്' വിഷയത്തിൽ മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഒക്ടോബർ മൂന്നിനകം dmhpkannur@gmail.com എന്ന മെയിലിൽ അയക്കണം. ഒന്നാംസമ്മാനത്തിന് 3000 രൂപയും രണ്ടാംസമ്മാനത്തിന് 2000 രൂപയും മൂന്നാംസമ്മാനത്തിന് 1000 രൂപയും ലഭിക്കും. കൂടാതെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി ജനങ്ങളിൽ അവബോധം നൽകുന്നതിനായി വീഡിയോ ഉപയോഗിക്കും. ഫോൺ: 04972734343.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..