31 October Saturday

സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിന്‌ ബോംബേറ്‌

സ്വന്തം ലേഖകന്‍Updated: Saturday Sep 19, 2020
പിലാത്തറ
സിപിഐ എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ്‌. കണ്ടംകുളങ്ങരയിലെ പി ഭരതൻ സ്മാരക മന്ദിരമാണ്  വെള്ളിയാഴ്ച പുലർച്ചെ 1.15 ഓടെയുണ്ടായ ബോംബേറിൽ തകർന്നത്.  രണ്ട്‌ തവണയായുണ്ടായ  ബോംബേറിൽ കെട്ടിടത്തിന്റെ  ചുമരുകൾക്കും തറക്കും  കേടുപാട് പറ്റി. ജനൽ ഗ്ലാസുകളും  വാതിലുകളും തകർന്നു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയൻ അടുക്കാടന്റെ  പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി  ഉൾപ്പെടെ പരിശോധിച്ചുവരുന്നു.  കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, ടി വി രാജേഷ് എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ വി നാരായണൻ, പി പി ദാമോദരൻ, ടി ഐ മധുസൂദനൻ, എം വിജിൻ തുടങ്ങിയവർ  സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top