22 October Tuesday

എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
ആലക്കോട്
നടുവിൽ–- ചെമ്പന്തൊട്ടി റോഡിൽ  എസ്‌ബിഐയുടെ എടിഎം തകർത്ത് കവർച്ചാ ശ്രമം. എടിഎം മുറിക്കുള്ളിൽ കടന്ന മോഷ്ടാവ് യന്ത്രത്തിന്റെ ഡമ്മി ഡോറും എസ് ആൻഡ് ജി ലോക്കും പൊളിച്ചെങ്കിലും രഹസ്യകോഡ് അറിയാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന്‌ കരുതുന്നു. ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ആറിന്‌ രാത്രി 8.30നും 16ന് രാത്രി 9.25നുമിടയിലാണ്‌ മോഷണ ശ്രമം നടന്നത്. മിക്ക സമയത്തും എടിഎം  പ്രവർത്തനരഹിതമായതിനാൽ  ആളുകൾ ഇടപാട്‌ നടത്തുന്നത് വിരളമാണ്. അതുകൊണ്ടാണ് മോഷണ ശ്രമം  ശ്രദ്ധയിൽപ്പെടാതിരുന്നത്. 
ബാങ്ക് അധികൃതരുടെ പരാതിയിൽ  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽനിന്ന്‌  ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രധാന വാർത്തകൾ
 Top