20 September Friday

ഓട്ടോ മൊബൈൽ പ്രതിസന്ധിയെന്ന പ്രചാരണം ആനൂകൂല്യം നിഷേധിക്കാൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
കണ്ണൂർ
മിനിമം വേതന പരിഷ്‌കരണ  വിജ്ഞാപനമിറക്കി ഉടൻ നടപ്പാക്കണമെന്നും ബോണസ് കരാർ അടിയന്തരമായി ഉണ്ടാക്കണമെന്നും കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ്‌ സർവീസ് എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു)  ജില്ലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ഓട്ടോമൊബൈൽ വ്യവസായം കേരളത്തിൽ മെച്ചപ്പെട്ട നിലയിലാണെന്നും തൊഴിലാളികളുടെ മിനിമം വേതനം  നടപ്പാക്കാതിരിക്കാനും ബോണസ് ഉൾപ്പെടെയുള്ള  കരാറിൽനിന്ന് പിറകോട്ട് പോകാനുമാണ് വ്യവസായം നഷ്ടത്തിലാണെന്ന്‌  പ്രചരിപ്പിക്കുന്നതെന്നും ജില്ലാ കമ്മിറ്റിയോഗം വിലയിരുത്തി. 
ജില്ലാ പ്രസിഡന്റ് പി പുരുഷോത്തമൻ അധ്യക്ഷനായി.  കെ ജയരാജൻ റിപ്പോർട് അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ,  സി ദിവാകരൻ, കെ അനിൽ കുമാർ, സി എച്ച് ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top