15 December Sunday
വിദ്യാർഥികൾ പ്രഖ്യാപിച്ചു

തകർക്കാനാവില്ല, പ്രസ്ഥാനത്തെ

സ്വന്തം ലേഖകൻUpdated: Friday Jul 19, 2019

അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട‌് എസ‌്എഫ‌്ഐ കണ്ണൂർ കലക്ടറേറ്റിലേക്ക‌് നടത്തിയ മാർച്ച‌്

തിരുവനന്തപുരം

നുണപ്രചാരണങ്ങളും മാധ്യമഗൂഢാലോചനയും തള്ളിക്കളഞ്ഞ‌്, എസ‌്എഫ‌്ഐ നേതൃത്വത്തിൽ നടന്ന അവകാശപത്രിക മാർച്ചിൽ ആയിരക്കണക്കിന‌് വിദ്യാർഥികൾ അണിനിരന്നു.  തിരുവനന്തപുരത്ത‌്  സെക്രട്ടറിയറ്റിലേക്കും മറ്റിടങ്ങളിൽ  ജില്ലാ കേന്ദ്രങ്ങളിലേക്കുമായിരുന്നു മാർച്ച‌്. ‌അടുത്തിടെയുണ്ടായ  സംഘർഷത്തെ തുടർന്ന‌് അടച്ചിട്ട  യൂണിവേഴ‌്സിറ്റി കോളേജിൽനിന്ന‌് പെൺകുട്ടികളുൾപ്പെടെ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കെട്ടിടസൗകര്യം ഉറപ്പുവരുത്തുക, ആരോഗ്യ വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ അനുവദിക്കുക, സ്വകാര്യ മാനേജ്‌മെന്റുകളുടെ പീഡനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുക, സർവകലാശാലാ പരീക്ഷകളുടെ ഫലപ്രഖ്യാപനം സമയബന്ധിതമാക്കുക, മുഴുവൻ കലാലയങ്ങളിലും സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ജനാധിപത്യ വേദികൾ രൂപീകരിക്കുന്നതിനും നിയമനിർമാണം നടത്തുക എസ്‌സി, എസ്ടി, ഒബിസി മറ്റു പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുക തുടങ്ങി 51 ഇന ആവശ്യമാണ‌് അവകാശപത്രികയിലുള്ളത‌്. അവകാശപത്രിക കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക‌് സമർപ്പിച്ചിരുന്നു. സെക്രട്ടറിയറ്റിലേക്ക‌് നടന്ന മാർച്ച‌് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു ഉദ്ഘാടനംചെയ‌്തു.ൃ
മാധ്യമ നുണകൾ പെയ‌്തിറങ്ങുമ്പോഴും വിദ്യാർഥികളുടെ അവകാശ സംരക്ഷണ പോരാട്ടത്തിന‌് ശുഭ്രപതാകയുമേന്തി കണ്ണൂർ കലക്ടറേറ്റിലേക്കും ആയിരക്കണക്കിന്‌ വിദ്യാർഥികളെത്തി.  സ‌്റ്റേഡിയം കോർണറിൽനിന്നാരംഭിച്ച മാർച്ച‌് കാൽടെക‌്സ‌് ട്രാഫിക‌് സർക്കിൾ ചുറ്റിയാണ‌് കലക്ടറേറ്റിനു മുന്നിലെത്തിയത‌്.  മാർച്ച‌് കേന്ദ്ര കമ്മിറ്റിയംഗം വി പി ശരത‌്പ്രസാദ‌് ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് സി പി ഷിജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷിബിൻ കാനായി സ്വാഗതം പറഞ്ഞു. മുഹമ്മദ‌് ഫാസിൽ, ഇ കെ ദൃശ്യ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top