20 August Tuesday
തൊഴിലുറപ്പ‌്

കോടികളാണ്‌ കുടിശ്ശിക

സ്വന്തം ലേഖികUpdated: Friday Jul 19, 2019

കണ്ണൂർ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ‌് പദ്ധതിയിൽ ഉപയോഗിച്ച അസംസ‌്കൃത വസ‌്തുക്കൾ വാങ്ങിയ ഇനത്തിൽ ലഭിക്കാനുള്ളത‌് 11.5 കോടി രൂപ. ആസ‌്തി വികസനത്തിന‌് പ്രാധാന്യം നൽകണമെന്ന‌് ആവശ്യപ്പെടുമ്പോഴും കേന്ദ്ര സർക്കാർ അസംസ‌്കൃത വസ‌്തുക്കൾ വാങ്ങുന്നതിനുള്ള തുക മാസങ്ങളായി കുടിശ്ശികയാക്കുന്നത‌് പദ്ധതി ഏറ്റെടുക്കുന്നതിൽനിന്നും പഞ്ചായത്തുകളെ പിന്നോട്ടടിപ്പിക്കുന്നു. തൊഴിലുറപ്പ‌് തൊഴിലാളികളുടെ കൂലി കുടിശ്ശികയും 3.5 കോടി കവിഞ്ഞു. 
ജില്ലയിൽ ഏറ്റവും കൂടുതൽ ആസ‌്തി വികസന പ്രവൃത്തി നടത്തിയത‌് ഉദയഗിരി പഞ്ചായത്താണ‌്. തൊട്ടടുത്ത‌് ചെങ്ങളായി പഞ്ചായത്തും കോളയാടും. തൊഴിലാളികൾക്ക‌് ഏറ്റവും കൂടുതൽ ദിവസം തൊഴിൽ ലഭ്യമാക്കിയത‌് കോളയാട‌് പഞ്ചായത്താണ‌്. 33,960 ദിവസം. ആറളം പഞ്ചായത്ത‌് 29,183 ദിവസങ്ങളും ചെങ്ങളായി 26,622 ദിവസങ്ങളും തൊഴിൽ നൽകി. 
കഴിഞ്ഞ സാമ്പത്തിക വർഷം 41 ലക്ഷം തൊഴിൽ ദിനങ്ങളാണ‌് ജില്ലയിൽ സൃഷ‌്ടിച്ചത‌്.  ഇത‌് സർവകാല നേട്ടമാണിത‌്. ഇതിൽ ആസ‌്തി വികസന പ്രവൃത്തി  11 ശതമാനം മാത്രമാണ‌്  നടന്നത‌്. ഇത്തവണ 40 ശതമാനം പ്രവൃത്തി  ഏറ്റെടുക്കാനാണ‌് ശ്രമം. പഞ്ചായത്തിന്റെ റോഡ‌് വികസന പ്രവൃത്തി, അങ്കണവാടി കെട്ടിട നിർമാണം തുടങ്ങിയ പ്രവൃത്തികളെല്ലാം തൊഴിലുറപ്പ‌് പദ്ധതിയുമായി യോജിപ്പിച്ച‌് ചെയ്യാനുള്ള പദ്ധതിയാണ‌് തയ്യാറാക്കുന്നത‌്. എന്നാൽ അസംസ‌്കൃത വസ‌്തുക്കൾ വാങ്ങാനുള്ള തുക കുടിശ്ശികയാകുന്നതിനാലാണ‌് പഞ്ചായത്തുകൾക്ക‌് പ്രവൃത്തി ഏറ്റെടുക്കാൻ താൽപര്യമില്ലാത്തത‌്.
പ്രധാന വാർത്തകൾ
 Top