25 July Sunday

‘ഭീഷണി’ മുറിച്ചുമാറ്റുന്നു; 
കക്കംപാറയ്‌ക്ക്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

എട്ടിക്കുളം കക്കംപാറയിൽ പിളർന്നുനിൽക്കുന്ന പാറകൾ നീക്കംചെയ്യുന്നു

പയ്യന്നൂർ

എട്ടിക്കുളം കക്കംപാറയിൽ നിരവധി വീടുകൾക്ക് ഭീഷണിയായ പാറക്കെട്ടുകൾ പൊളിച്ചുനീക്കുന്ന പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. മൂന്നുതട്ടുകളാക്കി മാറ്റുന്ന രീതിയിലാണ് പാറക്കെട്ടുകൾ മുറിച്ചുമാറ്റുന്നത്.  2019 ആഗസ്‌ത് 17 മുതലാണ് കക്കമ്പാറയിൽ ഭൂമി പിളരുന്ന അവസ്ഥ രൂപപ്പെട്ടത്‌. ഇതെതുടർന്ന് കഴിഞ്ഞ വർഷം മഴക്കാലത്ത് ഇവിടെയുള്ള വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചിരുന്നു.  പാറക്കുതാഴെയുള്ള മണ്ണെടുപ്പാണ് അപകടത്തിന് കാരണമായിരുന്നത്.  ശാസ്‌ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ  മൾട്ടി ടെക്‌നിക്കൽ കമ്മിറ്റി  പാറകൾ പൊട്ടിച്ചുനീക്കുന്നതിനായി എസ്റ്റിമേറ്റ് സമർപ്പിച്ചു. ദുരന്ത നിവാരണ അതോറിറ്റി നൽകിയ റിപ്പോർട്ടനുസരിച്ച് സംസ്ഥാന സർക്കാർ കലക്ടർക്ക് 27,60,000 രൂപ അനുവദിച്ചു.  മഴ കനക്കുന്നതിനുമുമ്പ് പാറക്കെട്ടുകൾ ഒരുപരിധിവരെ നീക്കം ചെയ്‌തതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ. ബാക്കി ഭാഗംകൂടി നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top