05 August Thursday
എല്ലാം തകർന്നിട്ട്‌ രണ്ടു വർഷം

പാറയ്‌ക്കാമല ഒറ്റപ്പെട്ടുതന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
ഇരിട്ടി 
ഉരുൾപൊട്ടലിൽ തകർന്ന അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമല–- - പുല്ലൻപാറ തട്ട് റോഡും  തോടിന് കുറുകെയുള്ള പാലവും പുനർനിർമിക്കാൻ നടപടിയായില്ല. 2018ലെ പ്രളയത്തെതുടർന്നുണ്ടായ ഉരുൾപൊട്ടലിൽ എല്ലാം നശിച്ച പ്രദേശമാണിത്‌. മുടിക്കയം- –-പാറയ്ക്കാമല- –-പുല്ലൻപാറത്തട്ട്- –-വണിയപ്പാറ  റോഡിലേക്കാണ്‌ ‌ കുന്നിടിഞ്ഞ്‌ വീണത്‌. പാലം ഒലിച്ചുപോയി. ദുരന്ത നിവാരണസേന താൽക്കാലികമായി പാലം നിർമിച്ചാണ്‌ അന്ന്‌ കാൽനടയാത്ര സാധ്യമാക്കിയത്‌. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽനിന്ന്‌ പാലം നിർമാണത്തിന്‌ പണം അനുവദിച്ചുവെങ്കിലും രണ്ടുവർഷമായിട്ടും ടെൻഡറായില്ല. കുറുകെയിട്ട വൈദ്യുതി തൂണുകൾ ഉപയോഗിച്ചുള്ള താൽക്കാലിക നടപ്പാലത്തിൽനിന്നും  വീണ്‌  പരിക്കേറ്റ ബേബി കച്ചലിമലയിൽ കോഴിക്കോട്‌ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top