25 July Sunday

പയ്യന്നൂരിൽ ആരും പരിധിക്ക്‌ പുറത്താവില്ല

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
പയ്യന്നൂർ 
മണ്ഡലത്തിലെ  മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ ടി ഐ മധുസൂദനൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗം തീരുമാനിച്ചു. ഉപജില്ലയിൽ 497 കുട്ടികൾക്കാണ്  ഓൺലൈൻ പഠനത്തിന് ആവശ്യമായ സാമഗ്രികൾ ഇല്ലാത്തത്‌. പല മേഖലകളിലും മൊബൈൽ നെറ്റ്‌വർക്കില്ലാല്ലാത്ത വിഷയങ്ങളും പഞ്ചായത്ത് പ്രസിഡന്റുമാർ അവതരിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ   സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ കണ്ടെത്തും. എല്ലാ വാർഡുകളിലും  ജാഗ്രതാ സമിതി വിളിച്ച് ഓൺലൈൻ പഠനത്തിന് സഹായങ്ങൾ  ആവശ്യപ്പെടും. പഠനാവശ്യത്തിനായി വൈദ്യുതി കണക്‌ഷൻ നൽകുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. "അധ്യാപകർ വീടുകളിലേക്ക് '  പരിപാടി പരീക്ഷണാടിസ്ഥാനത്തിൽ  നടപ്പാക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top