02 July Thursday

ശക്തമായ കാറ്റിന് സാധ്യത മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

 കണ്ണൂർ

കേരള തീരത്തും ലക്ഷദ്വീപ്‌ തീരങ്ങളിലും  മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വേഗതയിൽ വടക്കു പടിഞ്ഞാറൻ ദിശയിൽനിന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌. 
തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട  ‘ഉം- പുൻ' ചുഴലിക്കാറ്റ് വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ ആറ്‌ മണിക്കൂറായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സൂപ്പർ സൈക്ലോണായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 167 കി.മീ മുതൽ 221 കിമീ വരെ ആകാൻ സാധ്യതയുണ്ട്. അതിനാൽ 20വരെ മത്സ്യത്തൊഴിലാളികൾ കടലിൽപോകാൻ പാടില്ലെന്ന്‌  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top