18 August Sunday

മൂന്നുവർഷം, ജില്ലയ‌്ക്ക‌് കിഫ‌്ബിയിൽ 16,000 കോടി

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
കണ്ണൂർ
വികസനക്കുതിപ്പിന‌് മാറ്റേകാൻ ജില്ലയ‌്ക്ക‌് കിഫ‌്ബിയിൽനിന്നും അനുവദിച്ചത‌് 16,000 കോടി രൂപ. ആശുപത്രി, സ‌്കൂൾ, തിയേറ്റർ കോംപ്ലക‌്സ‌്, റോഡുകൾ, സ‌്റ്റേഡിയങ്ങൾ, റഗുലേറ്റർ കം ബ്രിഡ‌്ജ‌് തുടങ്ങി ഓരോ സ്ഥലത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത വികസന കാഴ‌്ചപ്പാടുകൾ പദ്ധതികളായി കിഫ‌്ബിയിലെത്തി. അനുമതി ലഭിച്ച പദ്ധതികളിൽ 124 എണ്ണത്തിന്റെയും പ്രവൃത്തികൾ ദ്രുതഗതിയിലാണ‌് പുരോഗമിക്കുന്നത‌്. 
തലശേരി മണ്ഡലം
ക്യാൻസർ രോഗികൾക്ക‌് ആശ്വാസകേന്ദ്രമായ മലബാർ ക്യാൻസർ സെന്ററിനെ പിജി ഇൻസ‌്റ്റിറ്റ്യൂട്ടാക്കി വികസിപ്പിക്കുന്നതിന‌് 226കോടി രൂപയാണ‌് കിഫ‌്ബിയിൽനിന്ന‌്  അനുവദിച്ചത‌്. വിപുലമായ ഡയാലിസിസ് യൂണിറ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഓങ്കോളജി നേഴ്‌സിങ‌് കോഴ്‌സ്, വിശ്രമകേന്ദ്രം എന്നിവ പദ്ധതിയിൽ ഉൾപ്പെടും. തലശേരി ജില്ലാ കോടതിക്ക് 56 കോടി രൂപ. ദ്വിശതാബ്ദി പിന്നിട്ട ജില്ലാ കോടതിയിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള ബഹുനില കെട്ടിടം. തലശേരി കൊടുവള്ളി റെയിൽവേ മേൽപാലത്തിന് 33 കോടി രൂപ. കൂടാതെ സ‌്കൂളുകൾക്കും റോഡുകൾക്കുമായി നിരവധി പദ്ധതികളിലായി കിഫ‌്ബി പണം അനുവദിച്ചു. 
ഇരിക്കൂർ മണ്ഡലം
വികസന പിന്നോക്കാവസ്ഥ മറികടക്കാൻ സംസ്ഥാന സർക്കാർ ഒരുക്കിയ കിഫ്ബി വഴി ഇരിട്ടി മേഖലക്ക് കിട്ടിയത് 174 കോടിയുടെ നാനാതരം പദ്ധതികൾ. ആയിരക്കണക്കിന് കുടുംബങ്ങളുടെ വീട്ടുമുറ്റങ്ങളിൽ ടാപ്പ് വഴി കുടിവെള്ളം എത്തിക്കുന്ന ബൃഹത്തായ പദ്ധതി മുതൽ ആധുനിക കാലത്തെ ഡിജിറ്റൽ ഡോൾബി സിസ്റ്റം വഴി സിനിമാസ്വാദനത്തിനുള്ള മൾട്ടിപ്ലക്സ് സിനിമാശാല വരെ കിഫ്ബി പണം മുടക്കിയെത്തിക്കുകയാണ് എൽഡിഎഫ‌്‌ സർക്കാർ.
ഇരിട്ടി, മട്ടന്നൂർ നഗരസഭകളിലെയും പായം പഞ്ചായത്തിലെയും  കുടുംബങ്ങൾക്ക് പഴശ്ശി പദ്ധതി അടിസ്ഥാനമാക്കി കിഫ്ബി ഫണ്ടിൽനിന്ന് 76 കോടി രൂപയുടെ കുടിവെള്ള പദ്ധതി. ആറളം ഫാമിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ നിർമിക്കാൻ 18 കോടി. ആറളം ഫാമിൽ സുരക്ഷയൊരുക്കാൻ വനാതിർത്തിയിലെ 13 കിലോമീറ്ററിൽ  ആന മതിൽ നിർമിക്കാൻ 16 കോടി രൂപ. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഇരിട്ടി കല്ലുമുട്ടിയിൽ മൾട്ടിപ്ലക്സ് തീയേറ്റർ സമുച്ചയത്തിന‌് പത്ത‌് കോടി. 
പി കെ ശ്രീമതി എം പി യുടെ ഇടപെടൽ വഴി ഉളിക്കൽ - തേർമല - കണിയാർ വയൽ റോഡ് വികസനത്തിന് കിഫ്ബി  62.12 കോടി രൂപ അനുവദിച്ചു.  യുഡിഎഫ‌്‌ എംഎൽഎയും കഴിഞ്ഞ യുഡിഎഫ് സർക്കാരും തീർത്തും അവഗണിച്ച റോഡാണ‌്‌ കിഫ‌്ബിയിലൂടെ യാഥാർഥ്യമാകുന്നത‌്.
തളിപ്പറമ്പ‌് മണ്ഡലം
തളിപ്പറമ്പ‌് മണ്ഡലത്തിൽ വിമാനത്താവള ലിങ്ക‌് റോഡുകൾ ഉൾപ്പെടെ 328.47 കോടി രൂപയാണ‌് അനുവദിച്ചത‌്. റോഡുകൾ, സ‌്കൂളുകൾ ഉൾപ്പെടെ നിരവധി പദ്ധതികളാണ‌് മണ്ഡലത്തിൽ പുരോഗമിക്കുന്നത‌്. ചൊറുക്കള–-ബാവുപ്പറമ്പ–-മയ്യിൽ–- കൊളോളം എയർപോർട്ട് ലിങ്ക് റോഡ്  – -87 കോടി, മയ്യിൽ–- കാഞ്ഞിരോട‌് റോഡ‌് –- 20കോടി–- കണ്ണപുരം അഞ്ചാംപീടിക പാളിയത്ത് വളപ്പ് വെള്ളിക്കീൽചന്തപ്പുര–- 35കോടി, കാട്ടാമ്പള്ളി ആർ സി ബി –- 30 കോടി, സബ് രജിസ‌്ട്രാർ ഓഫീസ് –- 2 കോടി എന്നിങ്ങനെയാണ‌് പ്രധാന പദ്ധതികൾ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top