തളിപ്പറമ്പ്
കേരള എൻജിഒ യൂണിയൻ വജ്രജൂബിലി ജില്ലാസമ്മേളനം തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ തുടങ്ങി. പ്രസിഡന്റ് എൻ സുരേന്ദ്രൻ സമ്മേളന നഗരിയിൽ പതാകയുയർത്തി. കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി പി സന്തോഷ് കുമാർ അധ്യക്ഷനായി.
കെ എം സദാനന്ദൻ രക്തസാക്ഷി പ്രമേയവും കെ പി വിനോദൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഉഷ, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് പി വി പ്രദീപൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി എ പി സുജികുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എ രതീശൻ സ്വാഗതം പറഞ്ഞു.
ജില്ലാ കൗൺസിൽ യോഗത്തിൽ എ രതീശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ രതീശൻ മറുപടി പറഞ്ഞു. കെ എം സദാനന്ദൻ കണക്ക് അവതരിപ്പിച്ചു. ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് ഗോപകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ഏരിയകൾ ഗ്രൂപ്പ് ചർച്ച നടത്തി. മുന്നൂറ് പ്രതിനിധികളാണ് പങ്കെടുക്കുന്നത്. യൂണിയന്റെ ജില്ലാ കലാ-കായിക വേദിയായ സംഘവേദിയുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
സമ്മേളനം ഞായറാഴ്ച സമാപിക്കും. രാവിലെ ഒമ്പതിന് സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ച തുടരും. പകൽ രണ്ടിന് സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്യും. വിവിധ സർവീസ് സംഘടനാനേതാക്കൾ പങ്കെടുക്കും.
മെഡിസെപ് പദ്ധതി
ശക്തിപ്പെടുത്തണം
തളിപ്പറമ്പ്
സർക്കാർ ജീവനക്കാർക്കായി എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ് ശക്തിപ്പെടുത്തണമെന്ന് എൻജിഒ യൂണിയൻ വജ്ര ജൂബിലി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പുതിയ പദ്ധതിയെന്ന നിലയിലുള്ള പോരായ്മകൾ പരിഹരിക്കണം. സ്‌പെഷ്യാലിറ്റി ആശുപത്രികളെ ലിസ്റ്റിൽ ഉൾപ്പെടുത്താനാവണം.
എം പാനൽ ചെയ്ത ആശുപത്രികളിൽ കൂടുതൽ രോഗങ്ങളുടെ ചികിത്സ കവറേജ് ഉൾപ്പെടുത്തണം.
പദ്ധതി വിപുലീകരിക്കാൻ സർക്കാർ ഇടപെടണം. പണിമുടക്കാവകാശം സംരക്ഷിക്കണമെന്നും പാർട് ടൈം കാഷ്വൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മാധ്യമ രംഗത്തെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കണമെന്നുംമാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..