പയ്യന്നൂർ
സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കേരള പൂരക്കളി അക്കാദമി പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു. കെ കുഞ്ഞിരാമൻ ചെയർമാനും വി പി മോഹനൻ സെക്രട്ടറിയുമായ ഭരണസമിതിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, ടി ഐ മധുസൂദനൻ എംഎൽഎ, നഗരസഭാ ചെയർമാൻ, ഡോ. എ വിപിൻ പണിക്കർ, മടിക്കൈ ഗോപാലകൃഷ്‌ണ പണിക്കർ, പി വി കുഞ്ഞിക്കണ്ണൻ, കെ സന്തോഷ് കുമാർ, കെ കമലാക്ഷൻ പണിക്കർ, പി വി ബാബു, വിനോദ് പണിക്കർ, സജികുമാർ പണിക്കർ, അഡ്വ. എം വി അമരേശൻ, വി പി പ്രശാന്ത്, കേരള ഫോക്‌ലോർ അക്കാദമി പ്രതിനിധി എന്നിവരാണ് അംഗങ്ങൾ.
പെരുമ്പയിലെ അക്കാദമി ഓഫീസിൽ ആദ്യ യോഗം ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ കെ വി ലളിത, അഡ്വ. പി സന്തോഷ്, കെ വി മോഹനൻ, സെക്രട്ടറി വി പി മോഹനൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..