05 April Sunday

കണ്ണൂർ ഗൈനക്കോളജി സൊസൈറ്റിക്ക് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020
കണ്ണൂർ
ഗൈനെക്കോളജിസ്റ്റുകളുടെ സംസ്ഥാന ഘടകമായ കെഫോഗ്‌ ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച സൊസൈറ്റിക്കുള്ള  അവാർഡിന് തുടർച്ചയായ മൂന്നാം തവണയും കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി അർഹരായി.  അക്കാദമിക് രംഗത്തെ സംഭാവനകളും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് നടത്തിയ പ്രവർത്തനങ്ങളും സാമൂഹിക നന്മ ലക്ഷ്യം വച്ച് നടത്തിയ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് അവാർഡ് . കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ കെഫോഗ്‌ പ്രസിഡന്റ് ഡോ. പി ഗോപീനാഥൻ അവാർഡ് സമ്മാനിച്ചു.
പ്രധാന വാർത്തകൾ
 Top