18 June Tuesday
ഹർത്താൽ

കേളകത്തെ എടിഎം കൗണ്ടറിന‌് കെഎസ്‌യുക്കാർ താഴിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019
കേളകം
യൂത്ത‌് കോൺഗ്രസ‌് ആഹ്വാനം ചെയ‌്ത ഹർത്താലിന്റെ മറവിൽ കേളകത്തെ രണ്ട് എടിഎം കൗണ്ടറുകൾ   കെഎസ്‌യു പ്രവർത്തകർ  പൂട്ടിയിട്ടു.  കേളകത്തെ എസ്ബിഐ, ഫെഡറൽ ബാങ്ക് എടിഎമ്മുകളാണ് കെഎസ്‌യു പ്രവർത്തകർ പൂട്ടിയിട്ടത‌്. ആര‌്   ഹർത്താൽ നടത്തിയാലും  എടിഎം കൗണ്ടറുകൾ    പൂട്ടിക്കാറില്ല. എന്നാൽ തിങ്കളാഴ‌്ച   കെഎസ്‌യുക്കാർ ഇത‌് വിവിധ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാൻ എത്തിയവരെ വലച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.
പ്രധാന വാർത്തകൾ
 Top